Latest NewsKeralaNews

ബോംബേറുണ്ടായ ആർ.എസ്.എസ്. കാര്യാലയം സന്ദർശിച്ച് കെ സുരേന്ദ്രൻ

 

പയ്യന്നൂര്‍: പയ്യന്നൂരിൽ ബോംബേറുണ്ടായ ആർ.എസ്.എസ് കാര്യാലയം സന്ദർശിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ബോധപൂർവം കലാപമുണ്ടാക്കാനുള്ള ആസൂത്രിത ശ്രമമാണ് ഇതെന്ന് സംഭവത്തില്‍ അദ്ദേഹം പ്രതികരിച്ചു.

വളരെ ആസൂത്രിതവും നീചവുമായ നടപടിയാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. പ്രതികളെ സംബന്ധിച്ച വിവരങ്ങളെല്ലാം പോലീസിന് ലഭിച്ചിട്ടും കുറ്റക്കാർക്കെതിരെ നടപടി എടുക്കാൻ സാധിക്കുന്നില്ലെന്നും രാഷ്‌ട്രീയ ഇടപെടലാണ് ഇതിനു പിന്നിലെന്ന് എല്ലാവർക്കുമറിയാമെന്നും അദേഹം ചൂണ്ടിക്കാട്ടി. സി.പി.ഐ.എമ്മിന്റെ താത്പര്യമനുസരിച്ചാണ് പോലീസ് കേസന്വേഷിക്കുന്നതെന്നും അദേഹം പറഞ്ഞു.

അടിയന്തിരമായി കുറ്റവാളികളെ അറസ്റ്റുചെയ്യണം അല്ലെങ്കിൽ ശക്തമായ പ്രക്ഷോഭ നടപടികളുമായി ഞങ്ങൾക്ക് മുന്നോട്ടു പോകേണ്ടിവരുമെന്ന് സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button