വസ്ത്രങ്ങളുടെയും തുണിത്തരങ്ങളുടെയും കയറ്റുമതിയുമായി ബന്ധപ്പെട്ട് പുതിയ അറിയിപ്പ് നൽകി കേന്ദ്ര സർക്കാർ. കയറ്റുമതിയിൽ നികുതിയിളവ് തുടരാനാണ് കേന്ദ്രം തീരുമാനിച്ചിട്ടുള്ളത്. റിബേറ്റ് ഓഫ് സ്റ്റേറ്റ് ആന്റ് സെൻട്രൽ ടാക്സസ് ആന്റ് ലെവീസ് കാലാവധിയാണ് നീട്ടിയിട്ടുള്ളത്.
കേന്ദ്ര ടെക്സ്റ്റയിൽ മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടുകൾ പ്രകാരം, 2024 മാർച്ച് 31 വരെയാണ് കയറ്റുമതിക്ക് നികുതിയിളവ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇതോടെ, ടെക്സ്റ്റൈൽ മന്ത്രാലയം വിജ്ഞാപനം ചെയ്ത നിരക്കിൽ തുണിത്തരങ്ങൾ കയറ്റുമതി ചെയ്യാൻ സാധിക്കും.
കയറ്റുമതിയിലെ നിയന്ത്രണം രാജ്യത്തെ ടെക്സ്റ്റൈൽ മേഖലയുടെ വളർച്ചയ്ക്ക് സഹായിക്കുമെന്നും കൂടാതെ, ഈ മേഖലയിൽ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഇവ സാമ്പത്തിക രംഗത്തും മാറ്റങ്ങൾ ഉണ്ടാക്കും.
Post Your Comments