സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയതോടെ പുതിയ നിയമനങ്ങൾ മന്ദഗതിയിലാക്കാനൊരുങ്ങി ഗൂഗിൾ. ബ്ലൂബെർഗ് റിപ്പോർട്ടുകൾ പ്രകാരം, ഈ വർഷം നടത്തേണ്ട നിയമനങ്ങളാണ് ഗൂഗിൾ മന്ദഗതിയിൽ ആക്കുന്നത്. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പ്രശ്നങ്ങൾ ടെക് മേഖലയിലും പ്രതിഫലിച്ചിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പുതിയ നീക്കങ്ങൾ സഹായിക്കുമെന്നാണ് ഗൂഗിളിന്റെ വിലയിരുത്തൽ. പത്തുവർഷങ്ങൾക്കു മുൻപ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഗൂഗിൾ നിയമനങ്ങൾ നിർത്തിവച്ചിരുന്നു. അതേ മാർഗ്ഗമാണ് ഗൂഗിൾ ഇത്തവണയും സ്വീകരിച്ചിട്ടുള്ളത്.
Also Read: മനുഷ്യക്കടത്ത് കേസിൽ പഞ്ചാബി ഗായകൻ ദലേർ മെഹന്ദി ജയിലിൽ
അതേസമയം, ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബെറ്റ് പുതിയ നിയമനങ്ങൾ നടത്തിയിട്ടുണ്ട്. 1,64,000 ആളുകൾക്കാണ് ഈ വർഷം മാർച്ച് 31 വരെ ആൽഫബെറ്റ് ജോലി നൽകിയിട്ടുള്ളത്. സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ, മൈക്രോസോഫ്റ്റ് ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കുന്നതായി തീരുമാനിച്ചിട്ടുണ്ട്.
Post Your Comments