Latest NewsIndiaNewsBusiness

സ്പൈസ്ജെറ്റിന് വീണ്ടും സാങ്കേതിക തകരാർ, ദുബായ്- മധുര സർവീസ് വൈകി

സൈറ്റ് എൻജിനീയർ നടത്തിയ പരിശോധനയിലാണ് വിമാനത്തിന് തകരാർ ഉണ്ടെന്ന് കണ്ടെത്തിയത്

സ്പൈസ്ജെറ്റിൽ വീണ്ടും സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്തു. ദുബായിൽ നിന്ന് മധുരയിലേക്ക് സർവീസ് നടത്തേണ്ട വിമാനത്തിനാണ് തകരാർ സംഭവിച്ചത്. ബോയിംഗ് ബി737 മാക്സ് വിമാനത്തിലാണ് സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടിട്ടുള്ളത്.

സൈറ്റ് എൻജിനീയർ നടത്തിയ പരിശോധനയിലാണ് വിമാനത്തിന് തകരാർ ഉണ്ടെന്ന് കണ്ടെത്തിയത്. വിമാനത്തിന്റെ നോസ് വീൽ ഭാഗം പരിശോധിച്ചപ്പോഴാണ് തകരാർ മനസിലാക്കിയത്. കഴിഞ്ഞ ഇരുപത്തിനാല് ദിവസത്തിനുള്ളിൽ കമ്പനിയുടെ വിമാനങ്ങളിൽ ഉണ്ടാകുന്ന ഒമ്പതാമത്തെ സാങ്കേതിക തകരാറാണിത്.

Also Read: അറ്റലാഭം പ്രഖ്യാപിച്ച് ഐടിയു ബാങ്ക്

ബോയിംഗ് ബി737 മാക്സിന്റെ സർവീസ് മുടങ്ങിയതോടെ, മുംബൈയിൽ നിന്നും മറ്റൊരു വിമാനം അയച്ചാണ് കമ്പനി സർവീസ് പുനരാരംഭിച്ചത്. സ്പൈസ് ജെറ്റിൽ സാങ്കേതിക തകരാറുകൾ ഇടയ്ക്കിടെ റിപ്പോർട്ട് ചെയ്യുന്നതിനാൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ കമ്പനിക്ക് കാരണം കാണിക്കാൻ നോട്ടീസ് അയച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button