Latest NewsNewsLife StyleHealth & Fitness

ചര്‍മ്മത്തിലുണ്ടാകുന്ന അലര്‍ജികള്‍ തടയാൻ കറിവേപ്പില ഇങ്ങനെ ഉപയോ​ഗിക്കൂ

മുഖത്തിനു കൂടുതല്‍ ആളുകളും ഉപയോഗിക്കുന്നത് മഞ്ഞളാണ്. ചര്‍മ്മകാന്തിക്ക് അത്രമേല്‍ ഉത്തമം ആണിത്. എന്നാല്‍, മഞ്ഞള്‍ പോലെ തന്നെ ചര്‍മ്മത്തിനു ഗുണം ചെയ്യുന്ന ഒന്നാണ് കറിവേപ്പില. ആരോഗ്യത്തിന് അത്യുത്തമമാണ് കറിവേപ്പില. നമ്മുടെ ചര്‍മ്മപ്രശ്നങ്ങള്‍ അകറ്റാനും അത്യുത്തമമാണ് കറിവേപ്പില.

ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യുന്നതിന് പല അനാരോഗ്യകരമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നവരാണ് മിക്കവരും. എന്നാല്‍, യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാതെ കറിവേപ്പിലക്ക് ഇത് ചെയ്യാനാകും. കറിവേപ്പില നാരങ്ങ നീരില്‍ ചേര്‍ത്ത മിശ്രിതത്തിന് ശരീരത്തിലെ മൃത കോശങ്ങളെ നീക്കം ചെയ്യാനുള്ള കഴിവുണ്ട്. എന്ന് മാത്രമല്ല ഇത് ചര്‍മ്മത്തിന് നിറവും പ്രദാനം ചെയ്യും. കറിവേപ്പില മഞ്ഞളും ചേര്‍ത്ത് അരച്ച് മുഖത്ത് തേക്കുന്നത് മുഖക്കുരു മൂലമുണ്ടാകുന്ന പാടുകള്‍ മാറുന്നതിന് ഉത്തമാണ്.

Read Also : പൊ​ട്ടി​വീ​ണ വൈ​ദ്യു​തി ലൈ​നി​ൽ നി​ന്നും ഷോ​ക്കേ​റ്റ് അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി മരിച്ചു

കറിവേപ്പില പാലിലിട്ട് തിളപ്പിച്ച് തണുപ്പിച്ച ശേഷം ഈ പാലുകൊണ്ട് മുഖം കഴുകുന്നത് ചര്‍മ്മത്തിലുണ്ടാകുന്ന അലര്‍ജികള്‍ക്ക് പരിഹാരമാണ്. പ്രാണികളുടേയും മറ്റും വിഷാശം മുഖത്തു നിന്നും ഇതിലൂടെ നീക്കം ചെയ്യാനാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button