റാസൽ ഖൈമയിൽ വാഹനാപകടം: 5 മരണം, ഒരാൾക്ക് പരിക്ക്

റാസൽ ഖൈമ: റാസൽ ഖൈമയിൽ വാഹനാപകടം. അഞ്ച് പേരാണ് വാഹനാപകടത്തിൽ മരിച്ചത്. അപകടത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. എമിറേറ്റ്‌സ് റോഡിലാണ് വാഹനാപകടം നടന്നത്. ആറംഗ സംഘം സഞ്ചരിച്ചിരുന്ന കാർ പെട്ടെന്ന് ഒരു വശത്തേക്ക് തിരിയുകയും ഹെവി ട്രക്കുമായി കൂട്ടിയിടിക്കുകയുമായിരുന്നു.

Read Also: യോഗി ആദിത്യനാഥിനൊപ്പം ടി.എൻ പ്രതാപൻ: യു.പിയിൽ ചെന്നാൽ ഇങ്ങനെ വിനീയ വിധേയനായി നിൽക്കുമെന്ന് പരിഹാസം

മരണപ്പെട്ടവരെല്ലാം അറബ് സ്വദേശികളാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായത്തോടെയാണ് പരിക്കേറ്റയാളെ എയർലിഫ്റ്റ് ചെയ്തത്. അപകടം സംബന്ധിച്ച വിവരം റാസൽഖൈമ പൊലീസ് ഓപ്പറേഷൻസ് റൂമിൽ ലഭിച്ചയുടൻ തന്നെ പൊലീസ് പട്രോൾ സംഘങ്ങളും നാഷണൽ ആംബുലൻസും സംഭവ സ്ഥലത്തെത്തിയിരുന്നു. അപകടത്തിൽ മരണപ്പെട്ടവരെയും പരിക്കേറ്റവരെയും സംബന്ധിച്ചുള്ള വിശദ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Read Also: പിഡബ്ല്യുഡി റോഡിലെ കുഴി എണ്ണിയിട്ട് ദേശീയ പാതയിലേക്ക് പോയാല്‍ പോരെ : മുഹമ്മദ് റിയാസിന് മറുപടിയുമായി കേന്ദ്രമന്ത്രി

Share
Leave a Comment