മണ്ണാർക്കാട്: സ്ഫോടകവസ്തു കടത്തിയ കേസിൽ ഒരാൾ കൂടി പൊലീസ് പിടിയിൽ. തമിഴ്നാട് ധർമപുരി കീരപട്ടിയിലെ കൃഷണമൂർത്തിയെയാണ് (38) മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
2017 ഒക്ടോബറിൽ ആണ് കേസിനാസ്പദമായ സംഭവം. പച്ചക്കറി ലോറിയിൽ കടത്തിയ സ്ഫോടകവസ്തുക്കളാണ് പിടികൂടിയത്. 2500 കിലോ അമോണിയം നൈട്രേറ്റാണ് പിടികൂടിയത്.
കേസിൽ നേരത്തേ നാലുപേർ അറസ്റ്റിലായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments