ഓട്ട്മീല്‍ ധാരാളം ആരോഗ്യഗുണങ്ങളുള്ള ഭക്ഷണമാണ്. ഇതിലടങ്ങിയിരിക്കുന്ന ഫൈബര്‍ ആണ് ഇതിന്റെ ഏറ്റവും മികച്ച ആകര്‍ഷണം. ദഹനപ്രശ്‌നങ്ങളൊഴിവാക്കാനും, ഉന്മേഷമുണ്ടാക്കാനുമെല്ലാം ഫൈബര്‍ സഹായിക്കും. ഒപ്പം തന്നെ മുടി, ചര്‍മ്മം എന്നിവയുടെ ആരോഗ്യത്തിനും ഇത് നല്ലതാണ്.
ഓട്സ് കൊണ്ട് ഭക്ഷണം പലരും പല രീതിയിലാണ് തയ്യാറാക്കാറ്. എന്നാല്‍, ദിവസവും മാറി മാറി പരീക്ഷിക്കാവുന്ന ഒരു ഓട്ട്മീല്‍ റെസീപ്പി നോക്കാം. അടിസ്ഥാനപരമായി ഇത് തയ്യാറാക്കുന്നത് ഒരു രീതിയില്‍ മാത്രമാണ്. എന്നാല്‍, ടോപ്പിംഗായി ചേര്‍ക്കുന്ന ഘടകങ്ങളിലാണ് മാറ്റങ്ങള്‍ വരുത്താനാകുക.
Read Also : പരമശിവന്റെ തൃക്കണ്ണിന് പിന്നിലെ ഐതീഹ്യം
തയ്യാറാക്കുന്ന വിധം
ഓട്ട്‌സ് ഒരു പാനിലിട്ട് ഒന്ന് റോസ്റ്റ് ചെയ്‌തെടുത്ത ശേഷം അതിലേക്ക് വെള്ളവും പാലും ചേര്‍ത്ത് ഓട്ട്മീല്‍ ആദ്യം തയ്യാറാക്കാം. ശേഷം നേന്ത്രപ്പഴം അരിഞ്ഞതോ ബദാമോ പീനട്ട് ബട്ടറോ ചേര്‍ക്കാം. ഇതിന് പകരം ഏത് തരം പഴങ്ങളും നട്ട്‌സും സീഡ്‌സുമെല്ലാം ഉപയോഗിക്കാം.
പീനട്ട് ബട്ടര്‍ മാറ്റി ഇടയ്ക്ക് തേനും പരീക്ഷിക്കാം. മധുരം ഇഷ്ടമുള്ളവര്‍ അല്‍പം മധുരം ചേര്‍ക്കാറുണ്ട്. ഇനി മധുരം മടുത്ത് തുടങ്ങിയാല്‍ ഉപ്പ് ചേര്‍ത്ത് അങ്ങനെയും രുചി മാറ്റാം. പാല്‍ ചേര്‍ക്കാതെ മറ്റ് രീതികളിലും ഓട്ട് മീല്‍സ് തയ്യാറാക്കാവുന്നതാണ്.
Post Your Comments