
ഗുളിക കഴിക്കുമ്പോള്‍ വെള്ളം കുടിക്കാതെ വെറുതെ വിഴുങ്ങുന്ന തരക്കാരാണോ നിങ്ങള്‍. എങ്കില്‍ നിങ്ങളെ തേടി ഈ അപകടങ്ങള്‍ എത്തിയേക്കാം. നിങ്ങള്‍ കഴിക്കുന്ന ഗുളിക അന്നനാളത്തില്‍ കുടുങ്ങി ഒരു പക്ഷെ നീര്‍ക്കെട്ടുണ്ടാകാം.
കൂടാതെ, ശ്വാസതടസ്സം, നെഞ്ചുവേദന, അന്നനാളത്തില്‍ രക്തസ്രാവം, പൊള്ളല്‍ എന്നിവയ്ക്കും സാധ്യതയുണ്ട്. വേദന അറിയിക്കുന്ന നെര്‍വുകള്‍ അന്നനാളത്തില്‍ ഇല്ല. അതുകൊണ്ടു തന്നെ, അന്നനാളത്തിലെ പരുക്കുകള്‍ പെട്ടെന്ന് നമ്മള് അറിയുകയുമില്ല. അള്‍സര്‍, ഡീഹൈഡ്രേഷന് എന്നിവ ഇതിന്റെ അനന്തരഫലമാണ്.
Read Also : ദിവസവും 30 മിനിറ്റ് നടത്തം ശീലമാക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ!
ഒസ്റ്റിയോപൊറോസിസിനു മരുന്ന് കഴിക്കുന്നവര്‍ക്കും ആന്റിബയോട്ടിക്സ് കഴിക്കുന്നവര്‍ക്കുമെല്ലാം ഇത് കൂടുതല്‍ അപകടമുണ്ടാക്കും. 250 മില്ലീലിറ്റര്‍ വെള്ളം എങ്കിലും ഒരു ഗുളിക കഴിക്കുമ്പോള്‍ ഒരാള്‍ ഉപയോഗിക്കണം എന്നാണ് പഠനങ്ങൾ പറയുന്നത്. ഇരുന്നു കൊണ്ടോ നിന്നു കൊണ്ടോ ആവണം ഗുളിക കഴിക്കേണ്ടത്. കിടക്കുന്നതിനു പതിനഞ്ചു മിനിറ്റ് മുന്‍പെങ്കിലും ഗുളിക കഴിക്കാന്‍ ശ്രദ്ധിക്കണം.
Post Your Comments