കട്ടപ്പന: അറുപത്തിയഞ്ചുകാരിയെ വീടിനുള്ളില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച ചുമട്ടു തൊഴിലാളി അറസ്റ്റിൽ. കൊച്ചുകാമാക്ഷി കൊട്ടക്കാട്ട് പ്രസാദ് (52) ആണ് പൊലീസ് പിടിയിലായത്. കട്ടപ്പന പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കട്ടപ്പന പൊലീസ് സ്റ്റേഷന് പരിധിയില്‍ തിങ്കളാഴ്ച വൈകുന്നേരം നാലരയോടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. വയോധികയും ഇവരുടെ ഭര്‍ത്താവും മാത്രമാണ് വീട്ടിലുള്ളത്.
Read Also : ബൈക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
ഭര്‍ത്താവിനെ കാണാന്‍ വേണ്ടിയാണ് കട്ടപ്പന മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിയായ പ്രസാദ് വീട്ടിലെത്തിയത്. ഇതിനിടെ അയല്പക്കത്തെ വീട്ടിലേക്കു പോയ വീട്ടമ്മ തിരികെ എത്തിയപ്പോള്‍ പ്രസാദിനെ കണ്ടില്ല. ഇയാള്‍ മടങ്ങിപ്പോയതായിരിക്കുമെന്ന് കരുതി വസ്ത്രം കഴുകാനായി വീട്ടമ്മ ശുചിമുറിയില്‍ കയറിയപ്പോള്‍ ശുചിമുറിയില്‍ ഒളിച്ചിരുന്ന പ്രസാദ് വീട്ടമ്മയെ കടന്നുപിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. കുതറി ഓടാന്‍ ശ്രമിച്ച വീട്ടമ്മയെ തള്ളി താഴെയിട്ട് വലിച്ചിഴച്ചു. വീട്ടമ്മയുടെ അലര്‍ച്ച കേട്ട് അയല്‍വാസികള്‍ എത്തിയപ്പോള്‍ പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
പീഡന ശ്രമത്തിനിടെ ദേഹമാസകലം പരിക്കേറ്റ വീട്ടമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments