ThiruvananthapuramKeralaNattuvarthaLatest NewsNews

മാ​ര​ക ല​ഹ​രി ഗു​ളി​ക​ക​ളു​മാ​യി യു​വാ​വ് എ​ക്സൈ​സ് പി​ടി​യി​ൽ

പു​ളി​യ​റ​ക്കോ​ണം, വ​ള്ള​ക്ക​ട​വ് മാ​റ്റു​വി​ള ശ്രീ​ജ ഭ​വ​നി​ൽ സ​ഞ്ചീ​വ് (ചാ​പ്ലി​ൻ -22) ആ​ണ് എക്സൈസ് പി​ടി​യി​ലാ​യ​ത്

കാ​ട്ടാ​ക്ക​ട: മാ​ര​ക ല​ഹ​രി ഗു​ളി​ക​ക​ളു​മാ​യി യു​വാ​വി​നെ എ​ക്സൈ​സ് പിടികൂടി. പു​ളി​യ​റ​ക്കോ​ണം, വ​ള്ള​ക്ക​ട​വ് മാ​റ്റു​വി​ള ശ്രീ​ജ ഭ​വ​നി​ൽ സ​ഞ്ചീ​വ് (ചാ​പ്ലി​ൻ -22) ആ​ണ് എക്സൈസ് പി​ടി​യി​ലാ​യ​ത്.​

സ്വ​ന്ത​മാ​യി ഒ​പി​ടി​ക്ക​റ്റും സീ​ലും ഉ​ണ്ടാ​ക്കി കു​റി​പ്പ​ടി ത​യ്യാ​റാ​ക്കി വി​വി​ധ മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളി​ൽ നി​ന്നാ​യി ഗു​ളി​ക​ക​ൾ വാ​ങ്ങി​യാ​ണ് ഇ​യാ​ൾ ക​ച്ച​വ​ടം ന​ട​ത്തു​ന്ന​തെ​ന്ന് എ​ക്സൈ​സ് പ​റ​ഞ്ഞു. 800 രൂ​പ​ക്ക് വാ​ങ്ങു​ന്ന​ ല​ഹ​രി ഗു​ളി​ക 5000 രൂ​പ​ക്ക് വ​രെ കോ​ള​ജ് കേ​ന്ദ്രീ​ക​രി​ച്ചു വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി​യെ​ന്ന് എ​ക്സൈ​സ് ഉദ്യോ​ഗസ്ഥർ പറഞ്ഞു. അ​ഞ്ച​ൽ ആ​ര്യ​നാ​ട് റേ​ഞ്ചി​ൽ സ​മാ​ന​കേ​സു​ക​ൾ ഇ​യാ​ൾ​ക്കെ​തി​രെ നി​ല​വി​ലു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ വ്യക്തമാക്കി.

Read Also : തൃശൂരിൽ ബാറിൽ കത്തിക്കുത്ത്: ഒരാൾ കൊല്ലപ്പെട്ടു

ര​ണ്ടാ​ഴ്ച​ത്തെ നി​രീ​ക്ഷ​ണ​ത്തി​നു​ശേ​ഷ​മാ​ണ് 43 ഗു​ളി​കക​ളു​മാ​യി പു​ളി​യ​റ​ക്കോ​ണം കു​രു​ശ​ടി പ​റ​മ്പ് വി​ള​യി​ൽ നി​ന്നും സ​ഞ്ജീ​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. കാ​ട്ടാ​ക്ക​ട എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ആ​ർ. ര​തീ​ഷ്, കെ.​എ​സ്. ജ​യ​കു​മാ​ർ, ര​ജി​ത്ത്, വി​നോ​ദ് എ​ന്നി​വ​ർ അ​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button