
തൃശൂർ: തളിക്കുളത്ത് ബാറിൽ ഉണ്ടായ കത്തിക്കുത്തിൽ ഒരാൾ കൊല്ലപ്പെട്ടു. തളിക്കുളം സ്വദേശി ബൈജു (35) ആണു മരിച്ചത്. കത്തിക്കുത്തിൽ അനന്തു, ബാറുടമ കൃഷ്ണരാജ് എന്നിവർക്ക് ഗുരുതര പരിക്കേറ്റു. തളിക്കുളത്തെ സെൻട്രൽ റെസിഡൻസി ബാറിൽ ആണ് കത്തിക്കുത്ത് നടന്നത്.
ബൈജുവിന്റെ സുഹൃത്ത് അനന്തുവിൻ്റെ നെഞ്ചിന് താഴെയാണ് കുത്തേറ്റത്. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിൽ എത്തിയ ഏഴംഗ സംഘമാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പത്ത് ദിവസങ്ങൾക്ക് മുൻപാണ് ഈ ഹോട്ടലിന് ബാർ ലൈസൻസ് കിട്ടിയത്.
Post Your Comments