ഡൽഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഗോത്ര വിഭാഗക്കാരിയായ ദ്രൗപദി മുർമുവിനെതിരെ വിവാദ പരാമർശവുമായി കോൺഗ്രസ് നേതാവ്. ദ്രൗപദി മുർമു, ഇന്ത്യയുടെ ദുഷിച്ച തത്വശാസ്ത്രത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് അജോയ് കുമാർ പറഞ്ഞു. അജോയ് കുമാറിന്റെ വിവാദ പരാമർശത്തിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. സംഭവത്തിൽ, കോൺഗ്രസ് നേതൃത്വം രാജ്യത്തെ ഗോത്രവിഭാഗക്കാരോട് മാപ്പു പറയണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.
ദ്രൗപദി മുർമുവിനെ ആദിവാസികളുടെ പ്രതീകമാക്കി അവതരിപ്പിക്കുന്നതിനെയും അജോയ് കുമാർ എതിർത്തു. അതേസമയം, ബി.ജെ.പി നേതാവ് അമിത് മാളവ്യ ഉൾപ്പെടെയുള്ളവർ തന്റെ പരാമർശത്തിൽനിന്ന് ഒരു ഭാഗം മാത്രം അടർത്തിയെടുത്ത് വിവാദമുണ്ടാക്കുകയാണ് എന്ന് അജോയ് കുമാർ വാദിച്ചു. തുടർന്ന് വിശദീകരണമായി തന്റെ പ്രസ്താവനയുടെ പൂർണ്ണരൂപം അജോയ് കുമാർ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.
അജോയ് കുമാറിന്റെ വാക്കുകൾ ഇങ്ങനെ:
സെക്സിനിടയിൽ ബെൽറ്റ് ഉപയോഗിച്ച് അതിക്രമം, കാമുകനെ കുത്തിക്കൊന്ന് കാമുകി
‘ദ്രൗപദി മുർമുവിന്റെ മാത്രം കാര്യമല്ല ഞാൻ ഈ പറയുന്നത്. യശ്വന്ത് സിൻഹ മികച്ച സ്ഥാനാർത്ഥിയാണ്. ദ്രൗപദി മുർമുവും നല്ല സ്ഥാനാർത്ഥി തന്നെ. പക്ഷേ, ഇന്ത്യയുടെ തീർത്തും ദുഷിച്ച തത്വശാസ്ത്രത്തെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണ് അവർ. അവരെ ആദിവാസികളുടെ പ്രതീകമായി അവതരിപ്പിക്കുന്നത് ശരിയല്ല. റാംനാഥ് കോവിന്ദ് രാഷ്ട്രപതിയായിരിക്കുന്ന സമയത്താണ് ഹത്രസ് സംഭവം ഉണ്ടായത്. അദ്ദേഹം ഒരു വാക്കെങ്കിലും മിണ്ടിയോ?’
‘പട്ടിക വിഭാഗക്കാരുടെ ജീവിതം കൂടുതൽ ദുസ്സഹമായി മാറിയിരിക്കുന്നു. ഇതുപോലുള്ള പ്രതീകങ്ങൾ സൃഷ്ടിച്ച്, ഇന്ത്യയിലെ ആളുകളെ മണ്ടൻമാരാക്കുകയാണ് മോദി സർക്കാർ ചെയ്യുന്നത്. അതുകൊണ്ട് ഇത് ഇന്ത്യയുടെ ആത്മാവിനായുള്ള പോരാട്ടമാണ്. എല്ലാവരും യശ്വന്ത് സിൻഹയ്ക്കു വോട്ടു ചെയ്യണം.’
Post Your Comments