കൂത്തുപറമ്പ്: കാണാതായ വയോധികന്റെ മൃതദേഹം വെള്ളക്കെട്ടിൽ കണ്ടെത്തി. പനയത്താംപറമ്പ് പറമ്പുക്കരി ചക്കാടത്ത് ഹൗസിൽ എം.സി. സുരേന്ദ്രന്റെ (66) മൃതദേഹമാണ് കണ്ടെത്തിയത്.
Read Also : ദിവസവും ഒരു സ്പൂൺ നെയ്യ് കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
അഞ്ചരക്കണ്ടി പനയത്താം പറമ്പിൽ വെള്ളക്കെട്ടിൽ ഇന്നലെ വൈകുന്നേരത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. അഞ്ചരക്കണ്ടി-ചാലോട് റോഡരികിലെ അധികം താഴ്ചയില്ലാത്ത ചെറു വെള്ളക്കെട്ടിലായിരുന്നു മൃതദേഹം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന്, സംഭവസ്ഥലത്തെത്തിയ കൂത്തുപറമ്പ് പൊലീസ് പരിശോധന നടത്തി.
തിങ്കളാഴ്ച മുതൽ ഇയാളെ കാണാനില്ലായിരുന്നു. അബദ്ധത്തിൽ വെള്ളക്കെട്ടിൽ വീണതാകാമെന്നാണ് കരുതുന്നത്. ഭാര്യ. പരേതയായ സുജാത. മക്കൾ: സുജേഷ് (ദുബായ്), റിജിന, റിൻസി. സഹോദരങ്ങൾ: സൗമിനി, പത്മിനി, പുരുഷോത്തമൻ, അശോകൻ.
Post Your Comments