Latest NewsNewsBusiness

വർക്ക് ഫ്രം ഹോം ഇനി മുതൽ നിയമപരം, പാർലമെന്റിൽ ബിൽ പാസാക്കി നെതർലാൻഡ്

ബിൽ പ്രാബല്യത്തിൽ ആകുന്നതോടെ, തൊഴിലുടമകൾ ജീവനക്കാർക്ക് ജോലി നിരസിച്ചാൽ, അതിനുള്ള കാരണം വ്യക്തമാക്കേണ്ടിവരും

വർക്ക് ഫ്രം ഹോം നിയമപരമാക്കാൻ പാർലമെന്റിൽ ബിൽ പാസാക്കിയിരിക്കുകയാണ് നെതർലാൻഡ്. ഡച്ച് പാർലമെന്റിലാണ് ഇത് സംബന്ധിച്ച ബിൽ അവതരിപ്പിച്ചിട്ടുള്ളത്. നിയമനിർമ്മാണത്തിന് സെനറ്റിന്റെ അംഗീകാരം ലഭിച്ചാൽ ഇനി നെതർലാൻഡിൽ വീട്ടിലിരുന്നുളള ജോലി അവകാശമായി മാറും.

കോവിഡ് പ്രതിസന്ധി ഘട്ടത്തിലാണ് ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാവുന്ന രീതിയിലേക്ക് മാറിയത്. എന്നാൽ, കോവിഡിന് ശേഷം നിരവധി കമ്പനികൾ ജീവനക്കാരെ ഓഫീസിലേക്ക് തിരികെ വിളിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വ്യത്യസ്ത പ്രവർത്തനവുമായി നെതർലാൻഡ് മുന്നോട്ടുവന്നത്. നിലവിലുള്ള ഫ്ലക്സിബിൾ വർക്കിംഗ് ആക്ട് ഭേദഗതി ചെയ്താണ് വീട്ടിൽ നിന്നുള്ള ജോലി നിയമപരമായ അവകാശമാക്കി നെതർലാൻഡ് മാറ്റുന്നത്.

Also Read: രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാനും തടി കുറയ്ക്കാനും മഞ്ഞൾ ചായ

ബിൽ പ്രാബല്യത്തിൽ ആകുന്നതോടെ, തൊഴിലുടമകൾ ജീവനക്കാർക്ക് ജോലി നിരസിച്ചാൽ, അതിനുള്ള കാരണം വ്യക്തമാക്കേണ്ടിവരും. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്ക് ആശ്വാസമാകുന്ന രീതിയിലാണ് ഈ ബിൽ അവതരിപ്പിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button