WayanadNattuvarthaLatest NewsKeralaNews

വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം : വീട് തകര്‍ത്ത് അകത്ത് കയറിയ കാട്ടാന ഒരാളെ കുത്തിപ്പരിക്കേല്‍പ്പിച്ചു

തൈലക്കുന്ന് പടിഞ്ഞാറെ പുത്തന്‍പുര കുഞ്ഞിരാമനാണ് പരിക്കേറ്റത്

കല്‍പ്പറ്റ: വയനാട് വൈത്തിരിയില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. വീട് തകര്‍ത്ത് അകത്ത് കയറിയ കാട്ടാന ഒരാളെ കുത്തിപ്പരിക്കേല്‍പ്പിച്ചു. തൈലക്കുന്ന് പടിഞ്ഞാറെ പുത്തന്‍പുര കുഞ്ഞിരാമനാണ് പരിക്കേറ്റത്.

ഇന്ന് അതിരാവിലെ രണ്ടുമണിയോടെയായിരുന്നു സംഭവം. വൈത്തിരി തൈലക്കുന്ന് ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനയാണ് കുഞ്ഞിരാമനെ ആക്രമിച്ചത്. വീട് തകര്‍ത്ത് ഉള്ളില്‍ കയറിയ കാട്ടാന കുഞ്ഞിരാമനെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.

Read Also : കയ്യിൽ പണമില്ലെങ്കിൽ അത് സർക്കാർ തുറന്നു പറയണം, ക്ലിഫ് ഹൗസിലെ നീന്തൽക്കുളം ജനം കയ്യേറുന്നത് നാണക്കേട്: നജീബ് കാന്തപുരം

പരിക്കേറ്റ കുഞ്ഞിരാമനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, പ്രദേശത്ത് നിന്ന് ആന തിരികെ കാട്ടിലേക്ക് തന്നെ പോയോ എന്നതടക്കമുള്ള കാര്യങ്ങള്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button