കൊളംബോ: ശ്രീലങ്കയിൽ കടുത്ത പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തിൽ പ്രക്ഷോഭകരെ വെല്ലുവിളിച്ച് ഗോതബായ രാജപക്സ. കുടുംബാംഗങ്ങളെ സുരക്ഷിതമാക്കാതെ രാജിവയ്ക്കില്ലെന്ന പ്രസ്താവനയാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ കൊട്ടാരം പ്രക്ഷോഭകർ കയ്യേറിയിരിന്നു.
പ്രക്ഷോഭകർ കൊട്ടാരത്തിലേക്ക് കയറിയ നിമിഷങ്ങൾക്കിടയിലാണ് അദ്ദേഹം രക്ഷപ്പെട്ടത്. കടലിലേക്ക് പുറപ്പെട്ട രണ്ട് നാവിക കപ്പലുകളിൽ ഒന്നിൽ ഗോതബായ ഉണ്ടെന്ന സൂചനകളുണ്ട്. കടലിൽ നാവികസേനയുടെ സംരക്ഷണയിലാണ് അദ്ദേഹമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നു.
ഗോതബായ മുൻ സൈനിക മേധാവി ആയതിനാൽ കരസേനയുടെ സംരക്ഷണയിൽ ആയിരിക്കുമെന്ന സൂചനകളും നിലനിൽക്കുന്നുണ്ട്. എന്നാൽ, വ്യോമസേന മേധാവി സുദർശനയുടെ സ്വകാര്യ വസതിയിൽ ആണെന്നും ഇന്നലെ ദുബായിലേക്ക് രക്ഷപ്പെടാൻ അദ്ദേഹം കൊളംബോ വിമാനത്താവളത്തിലെത്തിയെന്ന വാർത്തകളും പുറത്തുവരുന്നു.
Post Your Comments