KeralaLatest NewsNews

ജിംനേഷ്യം നടത്തിപ്പിന് ഇനി ലൈസൻസ് നിർബദ്ധം: ഉത്തരവുമായി ഹൈക്കോടതി

പ്രായഭേദമെന്യേ ഏവർക്കും ദേവാലയങ്ങൾ പോലെയായി ജിംനേഷ്യങ്ങൾ മാറിക്കഴിഞ്ഞു.

തിരുവനന്തപുരം: ജിംനേഷ്യം നടത്തിപ്പിന് ലൈസൻസ് നിർബന്ധമാക്കാൻ ഉത്തരവിട്ട് കേരള ഹൈക്കോടതി. ജിംനേഷ്യങ്ങൾ മൂന്നുമാസത്തിനുള്ളിൽ ലൈസൻസ് എടുക്കണമെന്നും ആളുകളെ ആകർഷിക്കുന്ന തരത്തിലും, നിയമപരവുമായിരിക്കണം ജിംനേഷ്യങ്ങളുടെ പ്രവർത്തനമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

1963 ലെ കേരള പബ്ലിക് റിസോർട്ട് നിയമപ്രകാരം സംസ്ഥാനത്തെ എല്ലാ ജിംനേഷ്യങ്ങളും ലൈസൻസ് എടുക്കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജിംനേഷ്യങ്ങൾ തുടങ്ങുന്നതിനും പ്രവർത്തിക്കുന്നതിനും ബന്ധപ്പെട്ട അധികാരികളിൽ നിന്നുള്ള ലൈസൻസ് നിർബന്ധമാണെന്നും ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ജിംനേഷ്യങ്ങൾക്ക് തദ്ദേശസ്ഥാപനങ്ങൾ നോട്ടീസ് നൽകണമെന്നും ഹൈക്കോടതി വ്യക്തമാക്കി. നോട്ടീസ് ലഭിച്ച് മൂന്നു മാസത്തിനകം ഇത്തരം സ്ഥാപനങ്ങൾ ലൈസൻസ് സ്വന്തമാക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കി.

Read Also: ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് സെഷൻസ് കോടതി

‘പ്രായഭേദമെന്യേ ഏവർക്കും ദേവാലയങ്ങൾ പോലെയായി ജിംനേഷ്യങ്ങൾ മാറിക്കഴിഞ്ഞു. ആരോഗ്യകരമായ ജീവിതശൈലിയിലേക്കുള്ള മാറ്റത്തിന്റെ തെളിവാണിത്. അതുകൊണ്ട് തന്നെ അവിടത്തെ അന്തരീക്ഷം ആളുകളെ ആകർഷിക്കുന്നതായിരിക്കണം. നിയമപരമായി ഇവ പ്രവർത്തിക്കണം’- ഉത്തരവിൽ വ്യക്തമാക്കി.

നേരത്തെ ഹർജി പരിഗണിക്കവെ സംസ്ഥാനത്ത് ലൈസൻസ് ഇല്ലാതെയാണ് ഭൂരിഭാഗം ജിംനേഷ്യങ്ങളും പ്രവർത്തിക്കുന്നതെന് സംസ്ഥാന സർക്കാർ വിശദീകരണം നൽകിയിരുന്നു. ജിംനേഷ്യങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട രണ്ട് ഹർജികളിലാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ഉത്തരവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button