KeralaLatest NewsIndiaNewsBusiness

ഒൻഡിസി: പൈലറ്റ് പദ്ധതിയുടെ ഭാഗമാകാനൊരുങ്ങി കേരളത്തിലെ ഈ രണ്ട് ജില്ലകൾ

ഓഗസ്റ്റിൽ രാജ്യത്തെ 75 നഗരങ്ങളിൽ ഒഎൻഡിസിയുടെ ആദ്യ ഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കും

ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ് പദ്ധതിയുടെ പരീക്ഷണ പങ്കാളികളാകാനൊരുങ്ങി കേരളത്തിലെ രണ്ട് ജില്ലകൾ. കേന്ദ്ര സർക്കാർ പിന്തുണയുള്ള വികേന്ദ്രീകൃത ഇ- കൊമേഴ്സ് ശൃംഖലയായ ഒഎൻഡിസിയുടെ പരീക്ഷണങ്ങൾ കണ്ണൂർ, തൃശ്ശൂർ എന്നിവിടങ്ങളിലാണ് ആരംഭിച്ചിട്ടുള്ളത്. റിപ്പോർട്ടുകൾ പ്രകാരം, ഓഗസ്റ്റിൽ രാജ്യത്തെ 75 നഗരങ്ങളിൽ ഒഎൻഡിസിയുടെ ആദ്യ ഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കും.

കേരളത്തിലെ രണ്ട് ജില്ലകളിലും തിരഞ്ഞെടുത്ത പലചരക്ക് കടകളെയാണ് പൈലറ്റ് പദ്ധതിയുടെ ഭാഗമാക്കിയിട്ടുള്ളത്. അഞ്ചിൽ താഴെ പലചരക്ക് കടകളാണ് ശൃംഖലയിൽ ഉള്ളത്. കൂടാതെ, തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് മാത്രമായി ഈ ശൃംഖലയിലൂടെ വിൽപ്പനയും ആരംഭിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ പലവ്യഞ്ജനം, ഭക്ഷണം, തുണിത്തരങ്ങൾ എന്നീ വിഭാഗങ്ങളിലുള്ള വ്യാപാരികൾക്ക് ഒഎൻഡിസി ശിൽപശാല നടത്തും. ഈ മാസം അവസാനത്തോടെയാണ് ശിൽപശാല സംഘടിപ്പിക്കുന്നത്.

Also Read: അന്താരാഷ്ട്ര വ്യാപാര ഇടപാടുകൾക്ക് ഇനി രൂപ ഉപയോഗിക്കാൻ സാധ്യത, പുതിയ മാറ്റത്തിനൊരുങ്ങി ആർബിഐ

പൈലറ്റ് പദ്ധതിയിൽ പേടിഎമ്മിന്റെ സേവനമാണ് ഉപയോഗപ്പെടുത്തുന്നത്. എന്നാൽ, ഒഎൻടിസി ഉപയോഗിക്കാൻ പ്രത്യേക ആപ്പുകൾ ഉണ്ടായിരിക്കില്ല. പകരം, യുപിഐ സേവനം വിവിധ ആപ്പുകളിൽ ലഭിക്കുന്നത് പോലെ പലതിലും ഒഎൻഡിസി ലഭ്യമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button