ചാവക്കാട്: വീടു കയറി നടത്തിയ ആക്രമണത്തിൽ ഗൃഹനാഥനും കുടുംബാംഗങ്ങൾക്കും പരിക്ക്. അകലാട് ഒറ്റയിനി ബീച്ചിൽ കണ്ടാണത്ത് ഖാദറിന്റെ മകൻ ഗഫൂർ (48), ഭാര്യ സാബിറ (35), മകൾ ദിലു (13) എന്നിവർക്കാണ് മർദ്ദനമേറ്റത്.
Read Also : ഇൻഡിഗോ: എയർക്രാഫ്റ്റ് ടെക്നീഷ്യന്മാരുടെ ശമ്പളം വർദ്ധിപ്പിക്കും
ഗഫൂറിന്റെ പരിക്ക് ഗുരുതരമാണ്. മൂവരെയും ആദ്യം ചാവക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട്, തുടർചികിത്സക്കായി ചാവക്കാട് രാജ ആശുപത്രിയിലേക്കും മാറ്റി.
ഒറ്റയിനി ബീച്ചിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീടുകൾ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപനയും ഉപയോഗവും നടക്കുന്നതിനെതിരെ സംസാരിച്ചെന്നാരോപിച്ചാണ് ആക്രമണം നടത്തിയത്. വടക്കേകാട് പൊലീസ് സ്ഥലത്തെത്തി. സംഭവത്തിൽ, പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments