Latest NewsIndiaNews

സി​.ആ​ർ.​പി.​എ​ഫ് ജ​വാ​ൻ ആത്മഹത്യ ചെയ്തു

ജോ​ധ്പു​ർ: ലീ​വ് അ​നു​വ​ദി​ക്കാ​ത്ത​തി​നെ തുടര്‍ന്ന്  സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ ആത്മഹത്യ ചെയ്തു. സ​ർ​വീ​സ് റി​വോ​ൾ​വ​റു​മാ​യി ക്വാ​ർ​ട്ടേ​ഴ്സി​ന്‍റെ നാ​ലാം നി​ല​യി​ൽ ക​യ​റി​ ജ​വാ​ൻ സ്വ​യം വെ​ടി​വ​ച്ചു മ​രി​ക്കുകയായിരുന്നു.

ന​രേ​ഷ് ജാ​ട്ട് ആ​ണ് മ​രി​ച്ച​ത്. രാ​ജ​സ്ഥാ​നി​ലെ ജോ​ധ്പു​രി​ൽ പ​ൽ​ദി ചി​ഞ്ചി​യാ​നി​ലെ സി​.ആ​ർ​.പി​.എ​ഫ് ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ലാ​ണ് സം​ഭ​വം.

ഭാ​ര്യ​യെ​യും കു​ട്ടി​യെ​യും വെ​ടി​വ​ച്ചു​കൊ​ല​പ്പെ​ടു​ത്തു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി ബാ​ൽ​ക്ക​ണി​യി​ൽ ക‍യ​റി എ​ട്ട് റൗ​ണ്ട് ചു​റ്റി​നും വെ​ടി​യു​തി​ർ​ത്ത​ശേ​ഷ​മാ​ണു ജീ​വ​നൊ​ടു​ക്കി​യ​ത്.

ഞാ‍​യ​റാ​ഴ്ച ഡി​.ഐ​.ജി​.യോ​ടു ന​രേ​ഷ് ലീ​വ് ചോ​ദി​ച്ചി​രു​ന്നു. ഇ​തു നി​ര​സി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സ​ഹ​പ്ര​വർ​ത്ത​ക​ന്‍റെ കൈ​യി​ൽ ന​രേ​ഷ് ക​ടി​ച്ചു​മു​റി​വേ​ൽ​പ്പി​ച്ചി​രു​ന്നു. പി​ന്നാ​ലെ ക്വാ​ട്ടേ​ഴ്സി​ലെ​ത്തി തോ​ക്കു​മാ​യി നാ​ലാം നി​ല​യു​ടെ ബാ​ൽ​ക്ക​ണി​യി​ൽ ക​യ​റി ഭീ​ഷ​ണി മു​ഴ​ക്കു​ക​യാ​യി​രു​ന്നു.

സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി അ​നു​ന​യി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ന​രേ​ഷ് വ​ഴ​ങ്ങി​യി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button