Latest NewsNewsIndiaBusiness

അസറ്റ് ക്വാളിറ്റി റിവ്യൂ: മൊത്തം നിഷ്ക്രിയ ആസ്തി കുറഞ്ഞു

2017- 18 ൽ കിട്ടാക്കടം മൊത്തം വായ്പകളുടെ 10 ശതമാനമായാണ് ഉയർന്നത്

ഇന്ത്യൻ ബാങ്കുകളുടെ മൊത്തം നിഷ്ക്രിയ ആസ്തി കുറയുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ആറു വർഷത്തെ താഴ്ചയായ 5.9 ശതമാനത്തിലാണ് എത്തിനിൽക്കുന്നത്. റിസർവ് ബാങ്കിന്റെ പരിശ്രമത്തിനൊടുവിലാണ് കിട്ടാക്കട നിരക്കുകൾ കുത്തനെ കുറഞ്ഞത്.

വായ്പ തിരിച്ചടവ് മുടങ്ങിയതും കിട്ടാക്കടമായി അംഗീകരിക്കാത്തതുമായ വായ്പകളെ കണ്ടെത്താൻ 2016 ലാണ് റിസർവ് ബാങ്ക് ‘അസറ്റ് ക്വാളിറ്റി റിവ്യൂ’ പദ്ധതി നടപ്പാക്കിയത്. ഈ പദ്ധതി പ്രകാരം, നിഷ്ക്രിയ ആസ്തികളുടെ തോത് കണക്കാക്കാൻ കഴിഞ്ഞിട്ടുണ്ട്. 2017- 18 ൽ കിട്ടാക്കടം മൊത്തം വായ്പകളുടെ 10 ശതമാനമായാണ് ഉയർന്നത്.

Also Read: ‘ഞങ്ങൾ ശ്രദ്ധിക്കാതെ പോയ വലിയ ഒരു തെറ്റ് അതിലുണ്ട്, അതിൽ ഞങ്ങൾ ക്ഷമ പറയുന്നു’: പൃഥ്വിരാജ്

ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ കെയർ എഡ്ജിന്റെ കണ്ടെത്തലുകൾ പ്രകാരം, വരും വർഷങ്ങളിൽ കിട്ടാക്കടം മികച്ച തോതിൽ കുറയാൻ സാധ്യതയുണ്ട്. കേന്ദ്ര സർക്കാരും റിസർവ് ബാങ്കും ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും ചേർന്ന് നടപ്പാക്കിയ നാഷണൽ അസറ്റ് റീ കൺസ്ട്രക്ഷൻ കമ്പനിക്കാണ് ബാങ്കുകളുടെ കിട്ടാക്കടത്തിന്റെ വലിയ പങ്കും കൈമാറുന്നത്. അതേസമയം, വായ്പ വിതരണം നല്ല രീതിയിലാണ് മുന്നോട്ടു പോകുന്നുന്നത്. ഇത് കിട്ടാക്കടം കുറയ്ക്കാൻ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button