കൊച്ചി: കൊച്ചിയില്‍ ദളിത് യുവതിയുടെ ആത്മഹത്യയില്‍ ഭര്‍തൃവീട്ടുകാര്‍ക്ക് എതിരെ കൂടുതല്‍ ആരോപണങ്ങളുമായി ബന്ധുക്കള്‍. സംഗീത ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്തത് ഭര്‍ത്താവിന്റെ വീട്ടുകാരുടെ ജാതി അധിക്ഷേപം കാരണമാണെന്ന് പറയുന്നു. ഭര്‍ത്താവ് സുമേഷ് ഉയര്‍ന്ന ജാതിയില്‍പ്പെട്ടയാളും സംഗീത താഴ്ന്ന ജാതിയില്‍പ്പെട്ടതും ആയിരുന്നു. ജാതിയുടെ പേരില്‍ സുമേഷും വീട്ടുകാരും സംഗീതയെ വാക്കുകള്‍ കൊണ്ടും ഒരുപാട് നോവിച്ചിരുന്നെന്ന് സംഗീതയുടെ കുടുംബം പറയുന്നു.
Read Also: പ്രതിഫലം കൂടുതലാണെങ്കിൽ ആ നടന്മാരെ വെച്ച് സിനിമ ചെയ്യണ്ടെന്ന് നിർമ്മാതാക്കളോട് പൃഥ്വിരാജ്
സംഗീതയുടേയും സുമേഷിന്റേയും പ്രണയവിവാഹമായിരുന്നു. വിവാഹത്തിന് പിന്നാലെ തന്നെ ജാതി പറഞ്ഞുള്ള അധിക്ഷേപം തുടങ്ങി. ജാതിയുടെ പേരിലും സ്ത്രീധനത്തിന്റെ പേരിലും കൊടിയ പീഡനങ്ങളാണ് സംഗീതയ്ക്ക് സുമേഷിന്റെ വീട്ടില്‍ നിന്നും നേരിടേണ്ടി വന്നതെന്നാണ് അവരുടെ വീട്ടുകാര്‍ പറയുന്നത്.
‘കല്യാണം കഴിഞ്ഞ ദിവസം വസ്ത്രം മാറാന്‍ പോലും വീട്ടില്‍ മുറി നല്‍കിയില്ല. കല്യാണം കഴിഞ്ഞെത്തിയ ദിവസം വസ്ത്രം മാറാന്‍ ചേട്ടത്തിയമ്മയുടെ മുറിയില്‍ കയറി. എന്നാല്‍, അവര്‍ അവളെ മുറിയില്‍ കയറാന്‍ അനുവദിച്ചില്ല. അവിടെ കൂടിയിരുന്നവര്‍ പറഞ്ഞപ്പോഴാണ് അനുവാദം നല്‍കിയത്. മുറിയില്‍ നിന്ന് ചീപ്പും ടര്‍ക്കിയും എടുത്തതിന് ചേട്ടത്തിയമ്മ അറപ്പോടെ പെരുമാറി. ഇനി ഇതെനിക്ക് വേണ്ടെന്ന് പറഞ്ഞ് അവര്‍ വലിച്ചെറിയുകയായിരുന്നു’, യുവതിയുടെ ബന്ധുക്കള്‍ പറയുന്നു.
പ്രണയത്തിനൊടുവില്‍ 2020 ഏപ്രിലിലാണ് സംഗീതയും സുമേഷും വിവാഹിതരായത്. രണ്ടാഴ്ച പിന്നിട്ടതോടെ സ്ത്രീധനത്തെ ചൊല്ലി പീഡനം തുടങ്ങി. ശാരീരിക ഉപദ്രവങ്ങള്‍ക്ക് പുറമെ സുമേഷും കുടുംബാംഗങ്ങളും സംഗീതയെ ജാതീയമായി അധിക്ഷേപിച്ചു. സ്ത്രീധനം ലഭിച്ചില്ലെങ്കില്‍ ബന്ധം വേര്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ സുമേഷ്, സംഗീതയെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടു. പരാതി നല്‍കിയെങ്കിലും പൊലീസ് സംഗീതയെ സുമേഷിനോടൊപ്പം അയച്ചു. ജൂണ്‍ ഒന്നിനായിരുന്നു സംഗീതയെ ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ആ സമയത്ത് സുമേഷ് വീട്ടിലുണ്ടായിട്ടും സംഗീതയെ രക്ഷിക്കാന്‍ ശ്രമിച്ചില്ലെന്നും വിവരം മറച്ച് വെച്ചുവെന്നും സംഗീതയുടെ വീട്ടുകാര്‍ ആരോപിക്കുന്നുണ്ട്.
Post Your Comments