തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികൾക്കിടയിൽ തക്കാളിപ്പനി പടർന്ന് പിടിക്കുന്നതായി റിപ്പോർട്ട്. കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്യുന്ന ജില്ലകളിൽ പ്രത്യേക ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാനും അങ്കണവാടികളിൽ ജാഗ്രത വർദ്ധിപ്പിക്കാനും ആരോഗ്യ വകുപ്പ് നിർദ്ദേശം നല്‍കി. അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളിലാണ് തക്കാളിപ്പനി വ്യാപകമാകുന്നത്.
തിരുവനന്തപുരം, കൊല്ലം ഉൾപ്പടെയുള്ള ജില്ലകളിലെ നവജാത ശിശുക്കളിലാണ് തക്കാളി പനി കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. കേസുകൾ കൂടുന്ന പ്രദേശങ്ങളിൽ പ്രതിരോധ നടപടികൾ ശക്തമാക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
രോഗലക്ഷണങ്ങളുള്ള കുട്ടികൾ അങ്കണവാടികളിലും സ്‌കൂളുകളിലും എത്തിയാൽ രോഗം പടരാൻ സാധ്യതയുണ്ട്. രോഗം പിടിപെട്ട കുഞ്ഞുങ്ങളിലെ സ്രവത്തിലൂടെ മറ്റുള്ളവരിലേക്കും രോഗം ബാധിക്കും. ലക്ഷണങ്ങൾ പ്രകടമാകുന്നയുടൻ ഡോക്ടറുടെ സേവനം തേടണമെന്നും ഏറെ ശ്രദ്ധ പുലർത്തണമെന്നും ആരോഗ്യ വിദഗ്ദർ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Post Your Comments