
ലുലു ഗ്രൂപ്പിന്റെ ഇന്ത്യയിലെ അഞ്ചാമത്തെ മാൾ ഉത്തർപ്രദേശിലെ ലക്നൗവിൽ പ്രവർത്തനമാരംഭിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. നിലവിൽ, കൊച്ചി, തിരുവനന്തപുരം, ബാംഗ്ലൂർ, തൃശ്ശൂർ എന്നിവിടങ്ങളിലാണ് ലുലു മാൾ ഉള്ളത്. അബുദാബിയാണ് ലുലു മാളിന്റെ ആസ്ഥാനം.
ലക്നൗവിലെ ലുലു മാളിന്റെ വിസ്തീർണ്ണം ഇരുപത്തിരണ്ടുലക്ഷം ചതുരശ്ര അടിയാണ്. 15 ഫൈൻ ഡൈനിംഗ് ഭക്ഷണശാലകൾ, 25 ബ്രാൻഡ് ഔട്ട്ലെറ്റുകൾ ഉള്ള മെഗാ ഫുഡ് കോർട്ട്, 1,600 പേർക്ക് ഇരിക്കാനുള്ള സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. കൂടാതെ, 3000 വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്.
Also Read: ഹജ്: വിദേശ തീർത്ഥാടകർക്ക് ഇൻഷുറൻസ് പദ്ധതി ആരംഭിക്കുന്നു
പ്രമുഖ ജ്വല്ലറികൾ, പ്രീമിയം വാച്ച് ഷോറൂമുകൾ, ഫാഷൻ ബ്രാൻഡുകളുടെ ഷോറൂമുകൾ എന്നിവയാണ് പ്രധാന ആകർഷണം. പുതിയ മാൾ പ്രവർത്തനമാരംഭിച്ചതോടെ, 4,800 പേർക്ക് നേരിട്ടും 10,000 ത്തോളം പേർക്ക് പരോക്ഷമായും തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, വാരണാസി, പ്രയാഗ് രാജ് എന്നിവിടങ്ങളിലും ലുലു മാൾ തുടങ്ങാൻ പദ്ധതിയുണ്ട്.
Post Your Comments