Latest NewsUAENewsInternationalGulf

അബുദാബി പൗരന്മാർക്ക് 1.5 ബില്യൺ ദിർഹത്തിന്റെ ഭവന ആനുകൂല്യങ്ങൾ വിതരണം ചെയ്യണം: ഉത്തരവ് പുറപ്പെടുവിച്ച് യുഎഇ പ്രസിഡന്റ്

അബുദാബി: അബുദാബി പൗരന്മാർക്ക് 1.5 ബില്യൺ ദിർഹത്തിന്റെ ഭവന ആനുകൂല്യങ്ങൾ വിതരണം ചെയ്യണമെന്ന് നിർദ്ദേശം. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. അബുദാബി ഭരണാധികാരി എന്ന നിലയിൽ, സാമൂഹിക സ്ഥിരത ഉറപ്പുവരുത്തുന്നതിനും യുഎഇയുടെ ഭാവിക്ക് പ്രയോജനകരമാകുന്ന ശക്തവും സ്ഥിരതയുള്ളതുമായ കുടുംബങ്ങളെ വളർത്തിയെടുക്കാൻ പൗരന്മാരെ സഹായിക്കുന്നതിന് വേണ്ടിയാണ് പുതിയ തീരുമാനം.

Read Also: രാജ്യത്തിന്റെ പുരോഗതിക്ക് ജനസംഖ്യാ നിയന്ത്രണം അനിവാര്യമെന്ന് കേന്ദ്ര മന്ത്രി: എതിര്‍പ്പ് അറിയിച്ച് ഒവൈസി

2022-ലെ രണ്ടാമത്തെ പാക്കേജാണ് യുഎഇ പ്രഡിസന്റ് പ്രഖ്യാപിച്ചത്. കുറഞ്ഞ വരുമാനമുള്ള പൗരന്മാരെ സഹായിക്കാൻ യുഎഇ പ്രസിഡന്റ് ഫണ്ട് അടുത്തിടെ ഇരട്ടിയാക്കിയിരുന്നു.

ഭവന നിർമ്മാണം, യൂണിവേഴ്സിറ്റി വിദ്യാഭ്യാസം, 45 വയസ്സിന് മുകളിലുള്ള തൊഴിൽരഹിതരായ പൗരന്മാർ എന്നിവയ്ക്കായി ഫണ്ട് പുതിയ വിഹിതം അവതരിപ്പിക്കുമെന്നാണ് യുഎഇ പ്രസിഡന്റ് അറിയിച്ചിരുന്നത്. ഇന്ധനം, ഭക്ഷണം, വെള്ളം, വൈദ്യുതി എന്നിവയ്ക്കുള്ള സബ്‌സിഡിയും ഇതിൽ ഉൾപ്പെടുന്നു.

രാജ്യത്തുടനീളമുള്ള പരിമിതമായ വരുമാനമുള്ള പൗരന്മാർക്ക് മാന്യമായ ഉപജീവനമാർഗം നൽകാനുള്ള നേതൃത്വത്തിന്റെ താൽപ്പര്യത്തെ തുടർന്നായിരുന്നു തീരുമാനം.

Read Also: ലൈഫ് കരട് പട്ടിക: രണ്ടാം ഘട്ടത്തില്‍ 14009 അപ്പീല്‍, വ്യക്തമാക്കി മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button