കോഴിക്കോട്: ബി.ജെ.പി ഒഴികെ ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും മുസ്ലീം ലീഗിന് എതിര്‍പ്പില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. ഫാസിസത്തിനെതിരെ പോരാടാന്‍ ഇവിടെ കോണ്‍ഗ്രസും, ഇടതും ,മുസ്ലീം ലീഗും ഉണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ കോണ്‍ഗ്രസും സി.പി.എമ്മും ഇല്ലാതാവുന്നത് ഒരേപോലെ അപകടമാണെന്നും സാദിഖലി തങ്ങള്‍ കൂട്ടിച്ചേർത്തു.
അതേസമയം, എല്‍.ഡി.എഫില്‍ ചേരാന്‍ മുസ്ലീം ലീഗ് ആഗ്രഹിക്കുന്നില്ലെന്നും എല്‍.ഡി.എഫിലൂടെ മാത്രമേ മതേതരത്വം നിലനില്‍ക്കൂവെന്ന് വിശ്വസിക്കുന്നില്ലെന്നും സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.
രണ്ട് വയസ്സുകാരന്റെ മൃതദേഹവുമായി എട്ട് വയസ്സുള്ള സഹോദരൻ മണിക്കൂറുകളോളം തെരുവിൽ: കരളലിയിക്കുന്ന കാഴ്ച
‘കോണ്‍ഗ്രസ് പാര്‍ട്ടി ഇല്ലാത്ത കേരളത്തെ സങ്കല്‍പ്പിക്കാന്‍ കഴിയുമോ. അത്രതന്നെ അപകടമാണ് സി.പി.എം ഇല്ലാത്ത കേരളവും. സി.പി.എമ്മും, കോണ്‍ഗ്രസും, മുസ്ലീം ലീഗും ഉള്‍പ്പെടെ എല്ലാ പാര്‍ട്ടികളും ഇവിടെ നിലനില്‍ക്കണം. ബി.ജെ.പി ഒഴികെയുള്ള ഒരു രാഷ്ട്രീയപാര്‍ട്ടിക്കും തങ്ങള്‍ എതിരല്ല.’ സാദിഖലി തങ്ങള്‍ പറഞ്ഞു.
‘ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മതേതര മുന്നണിയെ ശക്തിപ്പെടുത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം. അത് കാലഘട്ടത്തിന്റെ ആവശ്യമാണ്. കോണ്‍ഗ്രസ് ദുര്‍ബലമാകുന്നതിലൂടെ രാജ്യത്തെ ഏകാധിപത്യത്തിലേക്കും സ്വേച്ഛാധിപത്യത്തിലേക്കും തള്ളിവിടുകയാണ്. നരേന്ദ്ര മോദിയുടെ ഇന്ത്യയില്‍ വിയോജിപ്പ് പ്രകടിപ്പിച്ചവര്‍ കൊല്ലപ്പെടുകയാണ്’ സാദിഖലി തങ്ങള്‍ വ്യക്തമാക്കി.
Post Your Comments