കീവ്: ഉക്രൈനിൽ റഷ്യൻ സൈനികർ ആക്രമണം രൂക്ഷമാക്കിയതായി റിപ്പോർട്ടുകൾ. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഉക്രൈന്റെ ആയുധപ്പുര തകർത്തതായി റഷ്യ അവകാശപ്പെടുന്നു.
ഉക്രൈന് യൂറോപ്യൻ രാജ്യങ്ങളും യുഎസും നൽകിയ നിരവധി ആയുധങ്ങൾ സൂക്ഷിച്ചിരുന്ന ഡോണെറ്റ്സ്ക് മേഖലയിലെ ആയുധപ്പുരയാണ് റഷ്യൻ സൈന്യം ആക്രമണത്തിൽ തകർത്തത്. എം777 ഹൊവിറ്റ്സറുകൾ, ആർട്ടിലറികൾ എന്നിവയുൾപ്പെടെ വൻനാശനഷ്ടങ്ങളാണ് ഉക്രൈനു സംഭവിച്ചത്. റഷ്യൻ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം പുറത്ത് വിട്ടത്.
Also read: കോടതിയലക്ഷ്യം: വിജയ് മല്യയ്ക്ക് നാലുമാസം തടവ്
യുദ്ധം തുടങ്ങി നാലു മാസം പിന്നിട്ടിട്ടും, ഉക്രൈൻ കീഴടങ്ങിയിട്ടില്ല. നാറ്റോ യുദ്ധത്തിൽ ഇടപെട്ടില്ലെങ്കിലും റഷ്യയെ നിരവധി ഉപരോധങ്ങൾ കൊണ്ട് കീഴ്പ്പെടുത്താൻ ശ്രമിച്ചു. അതേസമയം, വിദേശരാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങൾ റഷ്യയെ തരിമ്പും ബാധിച്ചില്ല. ഏർപ്പെടുത്തിയ ഉപരോധങ്ങൾ ലംഘിച്ച് യൂറോപ്യൻ രാജ്യങ്ങൾ ഓരോരുത്തരായി റഷ്യയുമായി വ്യാപാരം നടത്തുന്ന കാഴ്ചയാണ് നിലവിൽ കാണാൻ സാധിക്കുന്നത്.
Post Your Comments