ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ മേല്‍ക്കൂരയില്‍ പതിപ്പിച്ച ദേശീയ ചിഹ്നം പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച അനാച്ഛാദനം ചെയ്തു. വെങ്കലം കൊണ്ടാണ് ദേശീയ ചിഹനം നിര്‍മ്മിച്ചിരിക്കുന്നത്, 6.5 മീറ്റര്‍ ഉയരവും 4.4 മീറ്റര്‍ വീതിയും ഉള്ള ദേശീയ ചിഹ്നത്തിന് 9,500 കിലോ ഗ്രാം ഭാരമുണ്ട്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ മധ്യഭാഗത്ത് മുകളിലായാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്.
Read Also: ആർ. ശ്രീലേഖയെ വെല്ലുവിളിച്ച് നികേഷ് കുമാർ
ഏപ്രില്‍ അവസാനത്തോടെയാണ് ഇത് കൂട്ടിച്ചേര്‍ക്കാനുള്ള ജോലി ആരംഭിച്ചത്. ജോലി പൂര്‍ത്തിയാക്കാന്‍ ഏകദേശം രണ്ട് മാസമെടുത്തുവെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഒമ്പത് മാസമെടുത്താണ് ഈ ചിഹ്നത്തിന്റെ പണി പൂര്‍ത്തിയാക്കാനായതെന്ന് മുതിര്‍ന്ന കേന്ദ്ര പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Post Your Comments