Latest NewsNewsInternationalGulfQatar

നോർത്ത് ഫീൽഡ് ഈസ്റ്റ് എണ്ണപ്പാട വിപുലീകരണം: പദ്ധതിയിൽ 5 രാജ്യാന്തര കമ്പനികൾക്ക് പങ്കാളിത്തം

ദോഹ: നോർത്ത് ഫീൽഡ് ഈസ്റ്റ് എണ്ണപ്പാട വിപുലീകരണ പദ്ധതിയിൽ 5 രാജ്യാന്തര കമ്പനികൾക്ക് പങ്കാളിത്തം. ടോട്ടൽ എനർജീസ്, എക്സോൺ, കോണോകോ ഫിലിപ്സ്, എനി, ഷെൽ തുടങ്ങിയ 5 മുൻനിര ഊർജ കമ്പനികൾക്കാണ് പദ്ധതിയിൽ പങ്കാളിത്തമുള്ളത്. എനി, കോണോകോ ഫിലിപ്സ് എന്നിവയ്ക്ക് 3.12 ശതമാനം പങ്കാളിത്തമുണ്ട്. ടോട്ടൽ എനർജീസ്, എക്സോൺ, ഷെൽ എന്നിവയ്ക്ക് 6.25 ശതമാനം വീതവും പങ്കാളിത്തമാണുള്ളതെന്നും അധികൃതർ അറിയിച്ചു.

Read Also: യുപിഎ കാലത്തെ നിരവധി നേതാക്കൾ ഏറെ സഹായിച്ചിട്ടുണ്ടെന്ന് ഇന്ത്യയിൽ ചാരപ്രവർത്തനം നടത്തിയ പാക് മാധ്യമപ്രവർത്തകൻ

2026 ൽ എൻഎഫ്ഇയിൽ നിന്നുള്ള വാതക ഉത്പാദനം ആരംഭിക്കും. ഖത്തർ എനർജി പ്രസിഡന്റും ഊർജസഹമന്ത്രിയുമായ സാദ് ഷെരീദ അൽകാബിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പ്രതിവർഷം 3.26 കോടി ടൺ ദ്രവീകൃത പ്രകൃതി വാതകം ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം.

Read Also: വിവാദ പരാമർശം: മഹുവ മൊയ്‌ത്രയ്‌ക്കെതിരെ പോലീസ് നടപടിയെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് സുവേന്ദു അധികാരി

shortlink

Related Articles

Post Your Comments

Related Articles


Back to top button