2022 ലെ വലിയ ചാന്ദ്രവിസ്മയ ദര്‍ശനത്തിന് തയ്യാറെടുത്ത് ശാസ്ത്രലോകം
2022ലെ ഏറ്റവും വലിയ സൂപ്പര്‍ മൂണ്‍ പ്രതിഭാസം ജൂലൈ 13ന്: മുന്നറിയിപ്പ് നല്‍കി ജ്യോതി ശാസ്ത്രജ്ഞര്‍
ന്യൂഡല്‍ഹി: 2022 ലെ വലിയ സൂപ്പര്‍ മൂണ്‍ പ്രതിഭാസം കാണാന്‍ തയ്യാറെടുത്ത് ലോകം. ചന്ദ്രന്‍ ഭൂമിയോട് അടുത്തുവരുന്ന സൂപ്പര്‍മൂണ്‍ പ്രതിഭാസം ജൂലൈ 13നാണ് ദൃശ്യമാകുക. വരുന്ന ബുധനാഴ്ച ഭൂമിയില്‍ നിന്ന് 3,57,264 കിലോമീറ്റര്‍ അകലെ മാത്രമാകും ചന്ദ്രന്‍. പൂര്‍ണ ചന്ദ്രബിംബം ദിവസങ്ങള്‍ നീണ്ട് നില്‍ക്കാന്‍ സാധ്യതയുള്ളതായി വിദഗ്ധര്‍ വിലയിരുത്തുന്നു.
സൂപ്പര്‍ മൂണ്‍ പ്രതിഭാസത്തിന്റെ അനന്തരഫലമായി കടലില്‍ വേലിയേറ്റവും വേലിയിറക്കവും ഉണ്ടാകാനും സാധ്യതയുണ്ട്. ഈ സമയത്തെ തീരദേശകാറ്റ് വെള്ളപ്പൊക്കത്തിനും കാരണമാകാമെന്നും ജ്യോതി ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. ജൂലൈ 13ന് അര്‍ദ്ധരാത്രി 12.07 മുതല്‍ ചാന്ദ്രവിസ്മയം ദര്‍ശിക്കാന്‍ കഴിയും. 2023 ജൂലൈ 3നാകും അടുത്ത സൂപ്പര്‍ മൂണ്‍ ദൃശ്യമാകുക.
ജൂലൈ 13 ല്‍ ദൃശ്യമാകുന്ന സൂപ്പര്‍ മൂണ്‍ ‘ബക്ക് മൂണ്‍’ എന്നാകും അറിയപ്പെടുക. മുട്ടനാടിന്റെ നെറ്റിയില്‍ നിന്ന് ഉത്ഭവിക്കുന്ന കൊമ്പുകള്‍ പോലെ കാണപ്പെടുന്നത് കൊണ്ടാണ് ബക്ക് മൂണ്‍ എന്ന് വിശേഷിപ്പിക്കുന്നത്.
ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്തു വരുന്ന ദിവസമാണ് സൂപ്പര്‍ മൂണ്‍ ദൃശ്യമാകുന്നത്. അന്നേ ദിവസം ചന്ദ്രന്‍ വലുപ്പമുള്ളതായും പ്രകാശമുള്ളതായും കാണപ്പെടും. ഈ പ്രതിഭാസത്തെ പെരിജി എന്നാണ് ജ്യോതിശാസ്ത്രത്തില്‍ വിശേഷിപ്പിക്കുന്നത്. 1979 ല്‍ ജ്യോതിശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് നോലെയാണ് സൂപ്പര്‍മൂണ്‍ എന്ന പദം ആദ്യമായി ഉപയോഗിച്ചത്.
Post Your Comments