ലോക രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥകളുടെ പട്ടികയിൽ വൻ മുന്നേറ്റവുമായി ഇന്ത്യ. വളർച്ച മികവ് നിർണയിക്കുന്ന പട്ടികയിലാണ് ഇന്ത്യയുടെ മിന്നും വിജയം. പിഎച്ച്ഡി ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രി പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2022 ൽ ഇന്ത്യ രണ്ടാം സ്ഥാനത്തേക്കാണ് മുന്നേറിയത്. 2019 ൽ റാങ്ക് പട്ടികയിൽ ആറാമത് ആയിരുന്നു ഇന്ത്യയുടെ സ്ഥാനം. കോവിഡ്, റഷ്യ- യുക്രെയിൻ യുദ്ധം, നാണയപ്പെരുപ്പം, വിതരണ ശൃംഖലയിലെ തടസങ്ങൾ എന്നിവ നിലനിൽക്കുമ്പോഴും ഇന്ത്യൻ സമ്പദ് വ്യവസ്ഥ മികച്ച മുന്നേറ്റമാണ് കാഴ്ചവെച്ചത്.
സാമ്പത്തിക രംഗത്ത് മികച്ച പ്രകടനം നടത്താൻ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കൂടാതെ, മികവ് നിർണയിക്കുന്ന എല്ലാ സൂചികകളിലും ഇന്ത്യയ്ക്കാണ് മുൻതൂക്കം ലഭിച്ചിട്ടുള്ളത്. റാങ്ക് പട്ടികയിൽ ഇത്തവണ കാനഡയാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. കഴിഞ്ഞ വർഷം രണ്ടാം സ്ഥാനമായിരുന്നു. ചൈനയ്ക്ക് മൂന്നാം സ്ഥാനമാണ് ലഭിച്ചത്. ഇറ്റലി, ജപ്പാൻ, അമേരിക്ക എന്നിവയാണ് നാലു മുതൽ ആറുവരെയുളള സ്ഥാനങ്ങൾ പങ്കിട്ടത്.
Also Read: ബിജെപിയിൽ ചേർന്നാൽ ലഭിക്കുക 40 കോടി: ഓഫർ വെളിപ്പെടുത്തി ഗോവൻ കോൺഗ്രസ് നേതാവ്
Post Your Comments