കൊച്ചി: കൊച്ചി നഗരമദ്ധ്യത്തിൽ യുവാവ് സ്വയം കഴുത്തറുത്ത് മരിച്ചു. കലൂർ ദേശാഭിമാനി ജംഗ്ഷനിൽ മാർക്കറ്റിൽ വെച്ചാണ് സംഭവം. വൈകീട്ട് ആറ് മണിയോടെയാണ് യുവാവ് ജീവനൊടുക്കിയത്. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
റോഡിന് സമീപത്തെ പോസ്റ്റിൽ വന്നിരുന്ന യുവാവ് സ്വയം കഴുത്തറുത്ത് മരിക്കുകയായിരുന്നു. ആളുകൾ നോക്കി നിൽക്കെയാണ് ദാരുണമായ സംഭവം. കഴുത്തറുത്തയുടൻ യുവാവ് മരിച്ചു വീണു. തുടർന്ന് കടക്കാരാണ് പോലീസിനെ വിവരം അറിയിച്ചത്. പോലീസ് എത്തി പ്രാഥമിക നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
യുവാവ് ജീവനൊടുക്കാൻ ഉണ്ടായ കാരണം വ്യക്തമായിട്ടില്ല. പ്രദേശത്തെ കടയിലുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments