തിരുവനന്തപുരം: നടൻ ദിലീപിനെ കേസിൽ കുടുക്കിയതാണെന്ന മുൻ ഡിജിപി ആർ ശ്രീലേഖയുടെ വെളിപ്പെടുത്തൽ വിവാദമായ സാഹചര്യത്തിൽ വിശദീകരണവുമായി ആർ. ശ്രീലേഖ. ഇപ്പോൾ ഉണ്ടാകുന്ന വിവാദം താൻ പ്രതീക്ഷിച്ചതാണെന്നും, ഇക്കാര്യങ്ങൾ ഇപ്പോൾ പറഞ്ഞത് കേസിന്റെ വിചാരണ നടപടികൾ അവസാനിച്ചതിനാൽ ആണെന്നും ആർ. ശ്രീലേഖ വ്യക്തമാക്കി. തനിക്ക് പറയാനുള്ളതെല്ലാം വീഡിയോയിലൂടെ പറഞ്ഞിട്ടുണ്ടെന്നും, തന്നെ പ്രതിഭാഗത്തിന് സാക്ഷിയാക്കാൻ കഴിയില്ലെന്നും ശ്രീലേഖ പറയുന്നു. നിയമം അറിയാത്തവർ ആണ് ഇങ്ങനെയെല്ലാം പറയുന്നതെന്നും ശ്രീലേഖ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ദിവസമായിരുന്നു ആര്‍ ശ്രീലേഖ ഐപിഎസ് തന്റെ യൂട്യൂബ് ചാനലിലൂടെ നടിയെ ആക്രമിച്ച കേസില്‍ ചില ആരോപണങ്ങള്‍ ഉന്നയിച്ചത്. ദിലീപിന് എതിരെ തെളിവില്ലെന്നും പൊലീസ് വ്യാജ തെളിവുകള്‍ ഉണ്ടാക്കിയെന്നുമായിരുന്നു ശ്രീലേഖ വെളിപ്പെടുത്തിയത്. ദിലീപിനെ ശിക്ഷിക്കാന്‍ തെളിവുകള്‍ ഇല്ലാതെ വന്നതോടെയാണ് പുതിയ ഗൂഢാലോചന കേസ് ഉയര്‍ന്നുവന്നതെന്നും ശ്രീലേഖ ആരോപിച്ചു. കൃത്യം ചെയ്ത പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ കണ്ടതിന് തെളിവില്ലെന്നും ശ്രീലേഖ പറഞ്ഞു. ജയിലിനകത്ത് പള്‍സര്‍ സുനിക്ക് ഫോണ്‍ കൈമാറിയത് പൊലീസുകാരന്‍ ആണെന്നാണ് ശ്രീലേഖയുടെ ആരോപണം.
‘ദിലീപിന്റെ പെട്ടെന്നുള്ള ഉയര്‍ച്ചകളില്‍ ഒരുപാട് ശത്രുക്കളുണ്ടായി. അസൂയാവഹമായ കുറേ കാര്യങ്ങള്‍ ആ സമയത്ത് ദിലീപ് ചെയ്തിരുന്നതിനാൽ ചിലര്‍ ദിലീപിനെതിരായി. ആ സാഹചര്യത്തില്‍ ദിലീപിന്റെ പേര് പറഞ്ഞതാകാം. മൂന്ന് നാല് മാസം മിണ്ടാതിരുന്നിട്ട് പിന്നീടല്ലേ പള്‍സര്‍ സുനി ദിലീപിന്റെ പേര് പറഞ്ഞത്. മാധ്യമങ്ങള്‍ എല്ലാം വളച്ചൊടിക്കുകയായിരുന്നു. ദിലീപിന്റെ ആദ്യ ചോദ്യം ചെയ്യലിന് ശേഷം പൊലീസുകാരുടെ മേല്‍ വരെ മീഡിയ പ്രഷര്‍ ചെലുത്തി’, ആർ ശ്രീലേഖ വെളിപ്പെടുത്തി.
Post Your Comments