തിരഞ്ഞെടുത്ത കാലയളവിലെ വായ്പ പലിശ നിരക്കുകളിൽ പുതിയ മാറ്റങ്ങളുമായി ബാങ്ക് ഓഫ് ബറോഡ. എംസിഎൽആർ 10 മുതൽ 15 ബേസിസ് പോയിന്റ് വരെയാണ് വർദ്ധിപ്പിച്ചത്. ഇതോടെ, വായ്പ പലിശ നിരക്കുകൾ ഉയരും.
ഒരു രാത്രി, ഒരു മാസം കാലാവധിയുള്ള വായ്പകളുടെ പലിശ നിരക്കിൽ മാറ്റമില്ല. മൂന്നുമാസം കാലാവധിയുള്ള വായ്പകൾക്ക് 7.35 ശതമാനമാണ് പലിശ. മുൻപ് 7.25 ശതമാനമായിരുന്നു. ആറുമാസം കാലാവധിയുള്ള വായ്പകളുടെ പലിശ നിരക്ക് 7.45 ശതമാനമാണ്. ഒരു വർഷം കാലയളവുള്ള വായ്പകളുടെ പലിശ നിരക്ക് 7.50 ശതമാനത്തിൽ നിന്നും 7.65 ശതമാനമായി ഉയർത്തും.
വായ്പ പലിശ നിരക്ക് ഉയർത്തുന്നതോടെ, വ്യക്തിഗത വായ്പകളുടെയും വാഹന വായ്പകളുടെയും ഭവന വായ്പകളുടെയും ഇഎംഐകൾ ഉയരാൻ സാധ്യതയുണ്ട്. പുതുക്കിയ നിരക്കുകൾ ജൂലൈ 12 മുതലാണ് പ്രാബല്യത്തിൽ വരുന്നത്.
Post Your Comments