Latest NewsNewsIndiaBusiness

ബാങ്ക് ഓഫ് ബറോഡ: വായ്പ പലിശ നിരക്കുകൾ പരിഷ്കരിച്ചു, പുതുക്കിയ നിരക്ക് അറിയാം

പുതുക്കിയ നിരക്കുകൾ ജൂലൈ 12 മുതലാണ് പ്രാബല്യത്തിൽ വരുന്നത്

തിരഞ്ഞെടുത്ത കാലയളവിലെ വായ്പ പലിശ നിരക്കുകളിൽ പുതിയ മാറ്റങ്ങളുമായി ബാങ്ക് ഓഫ് ബറോഡ. എംസിഎൽആർ 10 മുതൽ 15 ബേസിസ് പോയിന്റ് വരെയാണ് വർദ്ധിപ്പിച്ചത്. ഇതോടെ, വായ്പ പലിശ നിരക്കുകൾ ഉയരും.

ഒരു രാത്രി, ഒരു മാസം കാലാവധിയുള്ള വായ്പകളുടെ പലിശ നിരക്കിൽ മാറ്റമില്ല. മൂന്നുമാസം കാലാവധിയുള്ള വായ്പകൾക്ക് 7.35 ശതമാനമാണ് പലിശ. മുൻപ് 7.25 ശതമാനമായിരുന്നു. ആറുമാസം കാലാവധിയുള്ള വായ്പകളുടെ പലിശ നിരക്ക് 7.45 ശതമാനമാണ്. ഒരു വർഷം കാലയളവുള്ള വായ്പകളുടെ പലിശ നിരക്ക് 7.50 ശതമാനത്തിൽ നിന്നും 7.65 ശതമാനമായി ഉയർത്തും.

Also Read: അബുദാബി പൗരന്മാർക്ക് 1.5 ബില്യൺ ദിർഹത്തിന്റെ ഭവന ആനുകൂല്യങ്ങൾ വിതരണം ചെയ്യണം: ഉത്തരവ് പുറപ്പെടുവിച്ച് യുഎഇ പ്രസിഡന്റ്

വായ്പ പലിശ നിരക്ക് ഉയർത്തുന്നതോടെ, വ്യക്തിഗത വായ്പകളുടെയും വാഹന വായ്പകളുടെയും ഭവന വായ്പകളുടെയും ഇഎംഐകൾ ഉയരാൻ സാധ്യതയുണ്ട്. പുതുക്കിയ നിരക്കുകൾ ജൂലൈ 12 മുതലാണ് പ്രാബല്യത്തിൽ വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button