PathanamthittaKeralaLatest News

പത്തനംതിട്ടയെ നടുക്കി കൊടും പീഡന പരമ്പര: പ്രായപൂര്‍ത്തിയാവാത്ത മകളെ മണിക്കൂറുകൾക്ക് വിലപേശി വിറ്റ് അമ്മയും കാമുകനും

പത്തനംതിട്ട: അമ്മയുടെ അറിവോടെ പ്രായപൂര്‍ത്തിയാവാത്ത മകളെ അമ്മയുടെ കാമുകൻ പീഡിപ്പിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മാതാവിന്റെ കാമുകൻ കുട്ടിയെ പീഡിപ്പിക്കുക മാത്രമല്ല, വാടക വീടെടുത്ത് താമസിപ്പിച്ച് സുഹൃത്തുക്കൾക്കും കണ്ടാലറിയുന്നവർക്കുമൊക്കെ പണത്തിനായി മണിക്കൂറുകൾക്ക് വിലപേശി വിറ്റ് കാശാക്കുകയും ചെയ്‌തെന്നാണ് മൊഴി. കൗണ്‍സിലിംഗിനിടെയാണ് പെണ്‍കുട്ടി കൊടും പീഡന വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് വെളിപ്പെടുത്തുന്നത്.

പത്തനംതിട്ടയെ നടുക്കിയ കൊടും ക്രൂരതക്ക് പിന്നിലെ പ്രധാന കണ്ണികൾ ആയ അമ്മയും കാമുകനും അറസ്‌റ്റിലായി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരനടക്കം മൂന്ന് പേരെ കഴിഞ്ഞ മാസം പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. അയിരൂര്‍ സ്വദേശി മഹേഷ് മോഹനന്‍, തടിയൂര്‍ കടയാര്‍ സ്വദേശി ജിജോ ഈശോ ഏബ്രഹാം, പെണ്‍കുട്ടിയുടെ അമ്മാവന്‍, എന്നിവര്‍ നേരത്തെ അറസ്‌റ്റിലായിരുന്നു.

ഒളിവില്‍ ആയിരുന്ന അമ്മയും കാമുകനായ റാന്നി പെരുനാട് കൊല്ലം പറമ്പിൽ ഷിബു ദേവസ്യ (46) യുമാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. ഷിബു കേസിലെ ഒന്നാം പ്രതിയാണ്. ഒന്നാം പ്രതിയായ ഷിബു കാമുകിയും പെണ്‍കുട്ടിയുടെ അമ്മയുമായ യുവതിയുടെ സഹായത്തോടെ തിരുവല്ല കുറ്റൂരിലെ വാടക വീട്ടില്‍ എത്തിച്ചു കുട്ടിയെ നിരന്തരമായി പീഡിപ്പിക്കുകയായിരുന്നു.

സംഭവം കേസ് ആവുകയും മറ്റ് പ്രതികള്‍ അറസ്‌റ്റിലാവുകയും ചെയ്‌തതോടെ ഒളിവില്‍ പോയ അമ്മയും കാമുകനും ആലപ്പുഴ പൂച്ചാക്കല്‍ പ്രദേശത്ത് ഉണ്ടെന്നറിഞ്ഞ് ഞായറാഴ്ച രാത്രി പോലീസ് അറസ്‌റ്റ് ചെയ്യുകയായിരുന്നു. കേസിലെ കൂട്ടുപ്രതികളാണ് മഹേഷും ജിജോയും.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button