കണ്ണൂർ: കാനുല ഇടുന്നതിനിടെ സൂചി ഒടിഞ്ഞ് യുവതിയുടെ കയ്യിൽ കയറിയതായി പരാതി. തയ്യിൽകുളം സ്വദേശി നന്ദനയുടെ കയ്യിലാണ് സൂചി ഒടിഞ്ഞ് കയറിയത്. ഡ്രിപ്പ് നൽകാൻ കാനുല കയറ്റിയപ്പോൾ പ്ലാസ്റ്റിക് വരുന്ന ഭാഗത്തു നിന്ന് ഒടിഞ്ഞ് സൂചി ഞരമ്പിനുള്ളിൽ കുരുങ്ങുകയായിരുന്നു.
പിന്നീട് വലതു കയ്യിലും കാനുല ഇട്ടു. സമാനമായ രീതിയിൽ വലതു കയ്യിലും സൂചി ഒടിഞ്ഞു ഞരമ്പിനുള്ളിൽ കയറി.
ഇരുകൈകളിലും ശസ്ത്രക്രിയ നടത്തിയാണ് സൂചി പുറത്തെടുത്തത്. സംഭവത്തിൽ കണ്ണൂർ എ.കെ.ജി ആശുപത്രിയ്ക്ക് എതിരെ നന്ദനയുടെ കുടുംബം പോലീസിൽ പരാതി നൽകി.
Post Your Comments