KeralaLatest NewsNews

തൊണ്ടവേദനയുമായെത്തിയ മുപ്പതുകാരനെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി

തിരുവനന്തപുരം: തൊണ്ടവേദനയുമായെത്തിയ മുപ്പതുകാരനെ പരിശോധിച്ച ഡോക്ടര്‍മാര്‍ ശരിക്കും ഞെട്ടി. ഇയാളുടെ അന്നനാളത്തിലാണ് കമ്പി കുടുങ്ങിക്കിടക്കുന്നത് കണ്ടെത്തിയത്. ഭക്ഷണത്തിനൊപ്പം ഉള്ളില്‍ക്കടന്ന് അന്നനാളത്തിനു മുകളിലെത്തിയ നേരിയ ഇരുമ്പുകമ്പിയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.

കാര്‍ഡിയോ തൊറാസിക് സര്‍ജന്‍ ഡോ. ഷഫീഖ്, ഇ.എന്‍.ടി. വിഭാഗത്തിലെ ഡോ. വേണുഗോപാല്‍, ഡോ. ഷൈജി, ഡോ. മെറിന്‍, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. മധുസൂദനന്‍, സ്റ്റാഫ് നഴ്‌സ് ദിവ്യ എന്‍.ദത്തന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. തൊണ്ടവേദനയുമായെത്തിയ യുവാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഇ.എന്‍.ടി. വിഭാഗത്തില്‍ തൊണ്ട പരിശോധിച്ചു. സി.ടി.സ്‌കാന്‍ പരിശോധനയില്‍ ശ്വാസക്കുഴലിനു പുറകില്‍ അന്നനാളത്തിനോടുചേര്‍ന്ന് ചെറിയ ലോഹക്കഷണം കണ്ടെത്തി.

എന്‍ഡോസ്‌കോപ്പ് ഉള്ളില്‍ക്കടത്തി പരിശോധന നടത്തിയെങ്കിലും കമ്പിക്കഷണം കണ്ടെത്താനായില്ല. ഒടുവില്‍ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. തലയിലേക്ക് പോകുന്ന ഞരമ്പുകളുടെയും അന്നനാളത്തിന്റെയും ഇടയിലാണ് കമ്പി കുരുങ്ങിക്കിടന്നത്. തത്സമയം എക്സ് റേ വഴി കാണാന്‍ സാധിക്കുന്ന സി ആം ഇമേജ് ഇന്റന്‍സിഫയര്‍ ഉപയോഗിച്ചുനടന്ന ശസ്ത്രക്രിയയില്‍ കമ്പിക്കഷണം പുറത്തെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button