Latest NewsNewsTechnology

ടിക്ടോക്കിനെതിരെ കേസ് ഫയൽ ചെയ്ത് കാലിഫോർണിയ കോടതി, കാരണം ഇങ്ങനെ

ബ്ലാക്ക്ഔട്ട് ചലഞ്ചുമായി ബന്ധപ്പെട്ട് ഇറ്റലി, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ ഇതിനോടകം മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്

പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ടിക്ടോക്കിനെതിരെ കേസെടുത്ത് കാലിഫോർണിയ കോടതി. ടിക്ടോക്കിലെ ‘ബ്ലാക്ക്ഔട്ട് ചലഞ്ചിൽ’ പങ്കെടുക്കുന്നതിനിടെ രണ്ടു പെൺകുട്ടികൾ മരിച്ചിരുന്നു. ഈ കാരണത്തെ തുടർന്നാണ് ടിക്ടോക്കിനെതിരെ കാലിഫോർണിയ കോടതി കേസ് ഫയൽ ചെയ്തത്.

സംഭവത്തെ തുടർന്ന്, കഴിഞ്ഞയാഴ്ചയാണ് ടിക്ടോക് ബ്ലാക്ക്ഔട്ട് ചലഞ്ചിന് പ്രേരിപ്പിച്ചുവെന്ന് ആരോപിച്ച് ലോസ് ഏഞ്ചൽസിലെ സ്റ്റേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്തത്. കൂടാതെ, ബ്ലാക്ക്ഔട്ട് ചലഞ്ചുമായി ബന്ധപ്പെട്ട് ഇറ്റലി, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ ഇതിനോടകം മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ, ടിക്ടോക് സംഭവങ്ങളോട് പ്രതികരിച്ചിട്ടില്ല.

Also Read: ‘അത് നീ തന്നെ ആകുന്നു’ എന്ന് കെ.സുരേന്ദ്രന്‍, മറുപടിയുമായി സന്ദീപാനന്ദഗിരി: സോഷ്യൽ മീഡിയയിൽ വാക് പോര്

കുട്ടികളെ ആകർഷിക്കുന്ന തരത്തിലുള്ള ചലഞ്ചുകൾ അവസാനിപ്പിക്കാനും നഷ്ടപരിഹാരം നൽകാനും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ടെക്സാസിൽ എട്ടുവയസുകാരിയും വിസ്കോൺസിനിൽ ഒമ്പതുവയസുകാരിയുമാണ് ബ്ലാക്ക്ഔട്ട് ചലഞ്ചിൽ പങ്കെടുക്കുന്നതിനിടെ മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button