തിരുവനന്തപുരം: കുണ്ടമന്‍കടവിലെ സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ഒരു പ്രതിയെ പോലും പിടികൂടാതെ അവസാനിപ്പിക്കാൻ പൊലീസ് നീക്കം. ഈ വിഷയം സൈബറിടത്തിലും സജീവ ചര്‍ച്ചയായിരിക്കുകയാണ്.
‘തത്വമസി, അത് നീ തന്നെ ആകുന്നു’ എന്നാണ് സന്ദീപാനന്ദഗിരിയുടെ ചിത്രം പങ്കിട്ട് കെ.സുരേന്ദ്രന്‍ കുറിച്ചത്. ഇതിന് മറുപടിയുമായി സ്വാമിയും രംഗത്തെത്തി. ‘ സുരേന്ദ്രനൊക്കെ മറുപടി കൊടുക്കുക എന്നത് തന്നെ വിഷമമുള്ള കാര്യമാണ്. അദ്ദേഹം ഒരു വിശ്വാസ്യത ഉള്ള ആളാണെന്ന് ഞാന്‍ കരുതുന്നില്ല. ബീഫ് വെട്ടി വിഴുങ്ങിയിട്ട് ഉള്ളിക്കറി എന്ന് പറഞ്ഞയാളാണ്. സുരേന്ദ്രന്‍ അര്‍മാദിക്കട്ടെ, സന്തോഷിക്കട്ടെ..’ എന്നും സന്ദീപാനന്ദഗിരി പറഞ്ഞു.
read also: പ്ലസ് വണ്‍ പ്രവേശനത്തിന് നാളെ മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കൽ കേസിൽ പെട്രോളൊഴിച്ച് തീ കത്തച്ചു എന്നതിനപ്പുറം മറ്റ് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ച് കേസ് അന്വേഷണം അവസാനിപ്പിക്കുന്നത്. മൂന്നര വര്‍ഷത്തെ അന്വേഷണത്തിന് ഒടുവിലാണ് കേസ് അന്വേഷണം അവസാനിപ്പിക്കുന്നത്.
Post Your Comments