AustraliaLatest NewsNewsInternational

ശ്രീലങ്കയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് മാറ്റിവയ്‌ക്കേണ്ടെന്ന് പ്രക്ഷോഭകാരികൾ

കൊളംബോ: ഓസ്ട്രേലിയയുമായുള്ള ശ്രീലങ്കയുടെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് പച്ചക്കൊടി കാട്ടി പ്രക്ഷോഭകാരികൾ. ആഭ്യന്തര കലാപം വീണ്ടും പൊട്ടിപ്പുറപ്പെടുകയും പ്രസിഡന്റിന്റെ വസതി ഉൾപ്പെടെ പ്രക്ഷോഭകർ കൈയടക്കുകയും ചെയ്ത അരക്ഷിതാവസ്ഥ രാജ്യത്ത് നിലനിൽക്കുകയാണെങ്കിലും, ക്രിക്കറ്റ് ടെസ്റ്റ് മാറ്റിവയ്‌ക്കേണ്ടതില്ലെന്നാണ് നിലവിലെ തീരുമാനം.

രാഷ്ട്രീയവും സ്പോർട്സും തമ്മിൽ കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലെന്ന് പ്രക്ഷോഭകാരികൾ തീരുമാനിച്ചു. രാഷ്ട്രീയ അരക്ഷിതാവസ്ഥയിലായിരുന്ന തങ്ങളുടെ നാട്ടിൽ കളിക്കാനെത്തിയ ഓസ്ട്രേലിയൻ ടീമിനോട്, ശ്രീലങ്കൻ ജനതയ്ക്ക് വലിയ ആദരവാണുള്ളത്. ഓസ്ട്രേലിയൻ ജേഴ്സിയണിഞ്ഞ് അവരുടെ കൊടികളുമായി ഗാലറിയിലെത്തിയാണ് ശ്രീലങ്കൻ ജനത ഓസീസിനോടുള്ള നന്ദിയറിയിച്ചത്.

സ്വര്‍ണക്കടത്ത് കേസ്: നടക്കാന്‍ പാടില്ലാത്തത് സംഭവിച്ചു, സത്യം പുറത്തു വരുമെന്ന് വിദേശകാര്യമന്ത്രി

അതേസമയം, ഓസ്ട്രേലിയയുമായുള്ള രണ്ടാം ടെസ്റ്റ് നടക്കുന്ന ഗാലെയിൽ സ്റ്റേഡിയത്തിന് സമീപം പ്രക്ഷോഭകാരികൾ പ്രകടനം നടത്തുകയും, സമീപമുള്ള കോട്ടയ്ക്ക് മുകളിൽ കയറുകയും ചെയ്തിരുന്നു. എന്നാൽ, മത്സരം തടസപ്പെടുത്താനുള്ള ശ്രമങ്ങൾ ഒന്നും തന്നെ പ്രക്ഷോഭകാരികളുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല.

shortlink

Post Your Comments


Back to top button