ഡൽഹി: സ്വര്‍ണക്കടത്ത് കേസില്‍ സത്യം പുറത്തുവരുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. എതുവ്യക്തിയും നിയമ വിധേയമായി പ്രവര്‍ത്തിക്കണമെന്നും യു.എ.ഇ കോണ്‍സുലേറ്റില്‍ നടക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. കോണ്‍സുലേറ്റിലെ പ്രോട്ടോകോള്‍ ലംഘനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
യു.എ.ഇ കോണ്‍സുലേറ്റ് കേന്ദ്രീകരിച്ച് നടന്ന കാര്യങ്ങളില്‍ വിദേശകാര്യ മന്ത്രാലയത്തിന് ബോധ്യമുണ്ട്. ഇത്തരം കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ല. എതുവ്യക്തിയും നിയമ വിധേയമായി പ്രവര്‍ത്തിക്കണം. നടക്കാന്‍ പാടില്ലാത്തത് സംഭവിച്ചു. കോടതിക്ക് മുന്നിലെ വിഷയമായതിനാല്‍ കൂടുതല്‍ പ്രതികരിക്കുന്നില്ല,’ ജയശങ്കര്‍ പറഞ്ഞു.
Post Your Comments