കണ്ണൂര്‍: അദ്ധ്യാപകനെ വീട്ടിലെ ശുചിമുറിയില്‍ കുഴഞ്ഞുവീണ് മരിച്ച നിലയില്‍ കണ്ടെത്തി. ടാഗോര്‍ വിദ്യാനികേതന്‍ എച്ച്എസ്എസിലെ അദ്ധ്യാപകന് കൂവോട് കല്ലാവീട്ടില്‍ കെ.വി വിനോദ് കുമാറാണ് മരിച്ചത്. പുലര്‍ച്ചെയാണ് സംഭവം.
പുലര്‍ച്ചെ ഒരുമണിയോടെ ശുചിമുറിയിലേയ്ക്ക് പോയ വിനോദിനെ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. ശുചിമുറിയില്‍ പോയി ഏറെ നേരം കഴിഞ്ഞിട്ടും വിനോദിനെ കാണാതായതോടെ ഭാര്യ അന്വേഷിച്ച് ചെന്നപ്പോഴാണ് കുഴഞ്ഞുവീണ് അബോധാവസ്ഥയിലായ നിലയില്‍ കണ്ടെത്തിയത്.
ഉടന്‍ തന്നെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്നു.
സംസ്കാരം കൂവോട് പടിഞ്ഞാറ് പൊതുശ്മശാനത്തില്‍.
Post Your Comments