ആലത്തൂർ: സ്ത്രീകളെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവരുന്ന കുപ്രസിദ്ധ ക്രിമിനൽ റിപ്പർ സുരേന്ദ്രൻ അറസ്റ്റിൽ. ആലത്തൂർ എരിമയൂരിൽ വീട്ടിൽ കയറി സ്ത്രീയെ ആക്രമിച്ച് രണ്ടര പവന്റെ സ്വർണമാല പൊട്ടിച്ച് രക്ഷപ്പെടുമ്പോൾ ആണ് ഇയാൾ പിടിയിലായത്.
ആലത്തൂരിൽ താമസിക്കുന്ന 60 വയസ്സുള്ള നിർമലയുടെ വീട്ടിൽ ശനിയാഴ്ച രാവിലെ 11ഓടെയാണ് സംഭവം. ഇവരുടെ ഭർത്താവ് വീട്ടിൽ നിന്ന് പുറത്തുപോയ ഉടൻ നിർമലയെ തള്ളിത്താഴെയിട്ട് മാല പൊട്ടിച്ച് ഓടാൻ ശ്രമിക്കവെ നാട്ടുകാർ പിടികൂടി ആലത്തൂർ പൊലീസിൽ ഏൽപിക്കുകയായിരുന്നു.
Read Also : ‘ക്ഷമിക്കണം, അത് തെറ്റായിരുന്നു’: ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളോട് മാപ്പ് പറഞ്ഞ് പൃഥ്വിരാജ്
പരിക്കേറ്റ നിർമലയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പേരിൽ വിവിധ സ്റ്റേഷനുകളിൽ പിടിച്ചുപറി ഉൾപ്പെടെ നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments