റിയൽമിയുടെ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് റിയൽമി നാർസോ 50. വ്യത്യസ്തമായ നിരവധി ഫീച്ചറുകളാണ് ഈ സ്മാർട്ട്ഫോണിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. സവിശേഷതകൾ പരിചയപ്പെടാം.
6.6 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. ഒക്ട- കോർ മീഡിയടെക് ഡെമൻസിറ്റി 810 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. 5,000 എംഎഎച്ചാണ് ബാറ്ററി ലൈഫ് കാഴ്ചവയ്ക്കുന്നത്.
Also Read: യുവതി വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ: ആത്മഹത്യക്ക് ശ്രമിച്ച ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
48 മെഗാപിക്സലിന്റെ ഡ്യുവൽ പിൻ ക്യാമറകളാണ് പിന്നിൽ നൽകിയിട്ടുള്ളത്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്. 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന് പുറമേ, 4 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജിലും ഈ സ്മാർട്ട്ഫോൺ വാങ്ങാൻ സാധിക്കും. 15,999 രൂപ മുതലാണ് ഈ സ്മാർട്ട്ഫോണുകളുടെ ആരംഭ വില.
Post Your Comments