ഗുവാഹത്തി: ശിവപാർവതിമാരായി വേഷം ധരിച്ച് കേന്ദ്രത്തെ വിമർശിച്ച് നാടകം കളിച്ച നടൻ അറസ്റ്റിൽ. ദമ്പതികളായ ബ്രിഞ്ചി ബോറാ, കരിഷ്മ എന്നിവരാണ് പ്രതിഷേധിച്ച് നാടകം കളിച്ചത്. അസമിലെ നാഗ്പൂരിലാണ് സംഭവം നടന്നത്.
ഇന്ധനം, ഭക്ഷണം, നിത്യോപയോഗ സാധനങ്ങൾ എന്നിവയുടെ വിലവർധനവിന് എതിരെയായിരുന്നു ദമ്പതികളുടെ പ്രതിഷേധം. ശിവപാർവ്വതിമാരായി വേഷം ധരിച്ച് ബുള്ളറ്റ് ഓടിച്ചുകൊണ്ട് തെരുവിൽ എത്തിയാണ് ഇവർ നാടകം കളിച്ചത്. ഇതേതുടർന്ന്, ബജരംഗ് ദൾ, വിശ്വഹിന്ദു പരിഷത്ത് എന്നീ സംഘടനകൾ പരാതി നൽകുകയായിരുന്നു.
തുടർന്ന്, ശിവന്റെ വേഷം ധരിച്ച ബ്രിഞ്ചിക്കെതിരെ മതവികാരം വ്രണപ്പെടുത്തിയതിന് കേസെടുക്കുകയായിരുന്നു. സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാതെ, വൻകിട മുതലാളിമാരുടെ താല്പര്യങ്ങൾക്ക് അനുസരിച്ചാണ് കേന്ദ്രസർക്കാർ പ്രവർത്തിക്കുന്നതെന്ന് ബ്രിഞ്ചി പറഞ്ഞു. ഇവർ നാടകത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പരിഹസിച്ചിരുന്നു.
Post Your Comments