Latest NewsNewsInternational

ഇന്ത്യ ശ്രീലങ്കയ്‌ക്കൊപ്പം: നിലപാട് വ്യക്തമാക്കി ഇന്ത്യ

ഇന്ത്യ 3.8 ബില്യണ്‍ ഡോളര്‍ ശ്രീലങ്കയ്ക്ക് നല്‍കിയതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: ശ്രീലങ്കയ്‌ക്കൊപ്പമെന്ന് നിലപാട് വ്യക്തമാക്കി ഇന്ത്യ. ശ്രീലങ്കയിലെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന്’ ഇന്ത്യ 3.8 ബില്യണ്‍ ഡോളര്‍ നല്‍കിയതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ശ്രീലങ്കയിലെ സംഭവവികാസങ്ങള്‍ക്ക് ഇനിയും അവസാനമായില്ലെന്ന് വിദേശകാര്യ മന്ത്രാലയ പ്രതിനിധി പറയുന്നു.

Read Also: അങ്ങനെയാണ് ദിലീപ് അതിനകത്ത് പെട്ടുപോയത്…: കേസിനെ കുറിച്ച് ആർ. ശ്രീലേഖ പറയുന്നു

‘ശ്രീലങ്കയും അവിടുത്തെ ജനങ്ങളും അഭിമുഖീകരിക്കുന്ന നിരവധി വെല്ലുവിളികളെ കുറിച്ച് ഞങ്ങള്‍ക്കറിയാം, ഈ ദുഷ്‌കരമായ കാലഘട്ടത്തെ അതിജീവിക്കാന്‍ ശ്രമിച്ച ശ്രീലങ്കന്‍ ജനതയ്ക്കൊപ്പം ഞങ്ങള്‍ നിലകൊള്ളുന്നു’, വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പ്രസ്താവനയില്‍ പറഞ്ഞു.

‘ശ്രീലങ്കയിലെ സമീപകാല സംഭവവികാസങ്ങള്‍ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കും. ശ്രീലങ്കയിലെ ജനങ്ങള്‍ക്കൊപ്പം ഇന്ത്യ നിലകൊള്ളുന്നു’, ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button