Latest NewsIndiaNews

ഇന്ത്യയുടെ ദീർഘകാല നിലപാട് ആവർത്തിക്കുന്നു: പാലസ്തീൻ പ്രധാനമന്ത്രിയുമായി ചർച്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

ഡൽഹി: ഇസ്രയേൽ-പലസ്തീൻ ആക്രമണം തുടരുന്നതിനിടെ പലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഷ്തയ്യയുമായി ചർച്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ.സംഭാഷണത്തിനിടെ, വിഷയത്തിൽ ഇന്ത്യയുടെ ദീർഘകാല നിലപാട് ആവർത്തിച്ചതായി എസ് ജയശങ്കർ വ്യക്തമാക്കി.

ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും നിലവിലെ സ്ഥിതിയെക്കുറിച്ച് സംസാരിച്ച മുഹമ്മദ് ഷതയ്യ, യുദ്ധത്തിൽ ആശങ്കയും പ്രകടിപ്പിച്ചു എന്നും ഇന്ത്യ-പാലസ്തീൻ ബന്ധം നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകുമെന്ന് ഇരു നേതാക്കളും ഉറപ്പ് നൽകിയെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.

കര്‍ണിസേനാ നേതാവ് സുഖ്‌ദേവ് സിങ് ഗോഗമേഡിയെ കൊലപ്പെടുത്തിയ സംഭവം: മൂന്ന് പേര്‍ അറസ്റ്റില്‍

‘ഇന്ന് വൈകുന്നേരം പാലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഷ്തയ്യയുമായി സംസാരിച്ചു. ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും സ്ഥിതിയെക്കുറിച്ച് അദ്ദേഹം അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തി. പാലസ്തീനെ സംബന്ധിച്ച ഇന്ത്യയുടെ ദീർഘകാല നിലപാട് ഞാൻ ആവർത്തിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ നല്ല ബന്ധം തുടരാൻ സമ്മതിച്ചു,’ പാലസ്തീൻ പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയ ശേഷം എസ് ജയശങ്കർ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ഹമാസ്-ഇസ്രയേൽ സംഘർഷത്തെത്തുടർന്ന് ഉണ്ടാകുന്ന സുരക്ഷാ സ്ഥിതി വഷളാകുന്നതിൽ ഇന്ത്യ ആശങ്കാകുലരാണെന്ന് മന്ത്രി ജയശങ്കർ പാർലമെന്റിൽ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഇരു നേതാക്കളും തമ്മിൽ ചർച്ച നടത്തിയത്.

മകളെ കൊലപ്പെടുത്തി ദമ്പതികള്‍ കുടകിലെ റിസോര്‍ട്ടില്‍ ജീവനൊടുക്കി: പുറത്തുവന്നിരിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

‘തകർന്നുകൊണ്ടിരിക്കുന്ന സുരക്ഷാ സ്ഥിതിഗതികളിൽ ഞങ്ങൾ ആശങ്കാകുലരാണ്, സംയമനം പാലിക്കുക, യുദ്ധത്തിന്റെ തീവ്രത കുറയ്ക്കുക, സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും സംഘർഷം സമാധാനപരമായി പരിഹരിക്കുന്നതിന് ഊന്നൽ നൽകിയിട്ടുണ്ട്,’ മന്ത്രി പാർലമെന്റിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button