Latest NewsIndiaNewsBusiness

ഇനി കുറഞ്ഞ നിരക്കിൽ ഗോ ഫസ്റ്റിൽ യാത്ര ചെയ്യാം, മൺസൂൺ ഓഫർ ഇങ്ങനെ

ടിക്കറ്റിലെ അടിസ്ഥാന നിരക്കിന് മാത്രമാണ് കിഴിവ് ലഭിക്കുന്നത്

ആഭ്യന്തര യാത്രകൾക്ക് ഊർജ്ജം പകരാൻ മൺസൂൺ സെയിലുമായി എത്തിയിരിക്കുകയാണ് ഗോ ഫസ്റ്റ്. ഏറ്റവും കുറഞ്ഞ നിരക്കിൽ ആരംഭിക്കുന്ന പ്രത്യേക മൺസൂൺ ഓഫറുകളാണ് ഉപഭോക്താക്കൾക്കായി ഗോ ഫസ്റ്റ് ഒരുക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 1,499 രൂപ നിരക്കിലാണ് വിമാന സർവീസുകൾ ആരംഭിക്കുന്നത്. കൂടാതെ, ഈ ഓഫർ ആഭ്യന്തര യാത്രകൾക്ക് മാത്രമാണ് ഒരുക്കിയിട്ടുള്ളത്.

ടിക്കറ്റിലെ അടിസ്ഥാന നിരക്കിന് മാത്രമാണ് കിഴിവ് ലഭിക്കുന്നത്. അതേസമയം, മറ്റു ചാർജുകൾ പ്രത്യേകമായി വഹിക്കണം. ഈ വർഷം ജൂലൈ 26 മുതൽ 2023 മാർച്ച് 31 വരെയാണ് യാത്രകൾക്ക് കിഴിവുകൾ ലഭിക്കുന്നത്.

Also Read: ഭഗവാന്‍ കൃഷ്ണനെ പ്രസാദിപ്പിക്കാൻ യഥാവിധി ചെയ്യേണ്ടത്

നിബന്ധനകൾക്ക് വിധേയമായാണ് ഗോ ഫസ്റ്റ് ഓഫറുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. ഗ്രൂപ്പായി ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കും കുട്ടികൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും ഈ ഓഫർ ലഭിക്കില്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button